- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി; ഇന്ത്യ കരാറിൽ ഒപ്പിട്ടത് വിദേശസഹായം ലക്ഷ്യമിട്ടെന്ന് ട്രംപ്; അമേരിക്ക പിന്മാറുന്നത് ആഗോളതാപനത്തിന് എതിരെ 195 രാജ്യങ്ങൾ അംഗീകരിച്ച ഉടമ്പടിയിൽ നിന്ന്; ചരിത്രപരമായ വിഡ്ഢിത്തമെന്ന് നയതന്ത്ര വിദഗ്ദ്ധർ
വാഷിങ്ടൺ: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി 195 രാജ്യങ്ങൾ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഉടമ്പടി അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പിന്മാറ്റം അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. അമേരിക്കയ്ക്ക് യാതൊരു തരത്തിലുള്ള ഗുണവും ഇല്ലാത്ത ഉടമ്പടി നഷ്ടം മാത്രമേ വരുത്തിവെയ്ക്കൂവെന്ന് വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഉടമ്പടി ഗുണം ചെയ്യുമെന്നും ഇവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായാണ് കാലാവസ്ഥാ സംരക്ഷണ ഉടമ്പടി ഉണ്ടാക്കിയതെന്നും ട്രംപ് ആരോപിച്ചു. കോടിക്കണക്കിന് ഡോളർ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയിൽ ഒപ്പിട്ടതെന്നും ട്രംപ് ആരോപിക്കുന്നു. കാർബൺ വാതക പുറന്തള്ളലിൽ ലോകത്ത് ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്ക കരാറിൽ നിന്നും പിന്മാറിയാൽ ഉടമ്പടി ലക്ഷ്യം കൈവരിക്കുക പ്രയാസമാകുമെന്നാ
വാഷിങ്ടൺ: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി 195 രാജ്യങ്ങൾ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഉടമ്പടി അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പിന്മാറ്റം അറിയിച്ച് ട്രംപ് രംഗത്തെത്തിയത്.
അമേരിക്കയ്ക്ക് യാതൊരു തരത്തിലുള്ള ഗുണവും ഇല്ലാത്ത ഉടമ്പടി നഷ്ടം മാത്രമേ വരുത്തിവെയ്ക്കൂവെന്ന് വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഉടമ്പടി ഗുണം ചെയ്യുമെന്നും ഇവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായാണ് കാലാവസ്ഥാ സംരക്ഷണ ഉടമ്പടി ഉണ്ടാക്കിയതെന്നും ട്രംപ് ആരോപിച്ചു.
കോടിക്കണക്കിന് ഡോളർ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയിൽ ഒപ്പിട്ടതെന്നും ട്രംപ് ആരോപിക്കുന്നു. കാർബൺ വാതക പുറന്തള്ളലിൽ ലോകത്ത് ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്ക കരാറിൽ നിന്നും പിന്മാറിയാൽ ഉടമ്പടി ലക്ഷ്യം കൈവരിക്കുക പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ട്രംപിന്റെ തീരുമാനം ചരിത്രപരമായ വിഢിത്തമാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. ഉടമ്പടിയിൽ നിന്നും വിട്ടു നിൽക്കാൻ മൂന്ന് വർഷമെങ്കിലും എടുക്കും. അടുത്ത തവണയും ഭരണത്തിൽ തുടരാൻ വേണ്ടി മാത്രമുള്ള എടുത്തുചാട്ടമാണിതെന്നും വിലയിരുത്തലുണ്ട്.
തന്റെ മുൻഗാമിയായ ബരാക് ഒബാമ ഏറെ പ്രയത്‌നിച്ചു രൂപം കൊടുത്ത പാരീസ് ഉടമ്പടിയിൽനിന്നു പിന്മാറുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉടമ്പടി കേവലം പ്രഹസനമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തുടരാനുള്ള ജി7 രാജ്യങ്ങളുടെ സമ്മർദം അദ്ദേഹം തള്ളിയിരുന്നു. പിന്മാറ്റം ലോകരാജ്യങ്ങൾക്കിടയിൽ അമേരിക്കയുടെ പദവി ഇടിക്കുമെന്ന മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ മുന്നറിയിപ്പും വകവയ്ക്കാതെയാണ് ട്രംപിന്റെ പോക്ക്.
അതേസമയം,ആഗോള താപനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി ലോകം ഒന്നിച്ചുനിൽക്കെ, കരാറിൽ നിന്നു പിന്മാറ്റം ട്രംപിനെ യൂറോപ്പിൽ കൂടുതൽ അപ്രിയനാക്കും. 2015ൽ 195 രാജ്യങ്ങൾ അംഗീകരിച്ച് ഒപ്പിട്ടതാണ് പാരിസ് ഉടമ്പടി. സിറിയയും നിക്കരാഗ്വയും മാത്രമായിരുന്നു കരാറിൽ ഇതുവരെ ഒപ്പിടാതിരുന്നത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു കാർബൺ നിർഗമനം ലഘൂകരിച്ചു വ്യാവസായിക വിപ്ലവത്തിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരുമെന്നാണ് പാരിസ് ഉടമ്പടിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഉടമ്പടിയിൽ തങ്ങൾ ഉറച്ചു നിൽക്കുമെന്നു ട്രംപിന്റെ പ്രഖ്യാപനം വരും മുൻപു തന്നെ ചൈന വ്യക്തമാക്കി.
കരാറിലെ പ്രധാന നിർദ്ദേശങ്ങൾ
1. ആഗോള താപനിലയുടെ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ, കഴിയുമെങ്കിൽ 1.5 ഡിഗ്രി സെൽഷ്യസിൽ, താഴെയാക്കി നിർത്തുക. ഏറ്റവും കൂടുതൽ കാർബൺ പുറത്തുവിടുന്ന കൽക്കരി, പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു ക്രമേണ നിർത്തുക.
2. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ നേരിടുന്നതിനു കൂടുതൽ പണം ചെലവാക്കാൻ പ്രോൽസാഹിപ്പിക്കുക.
3. വികസിത രാജ്യങ്ങൾ 2020 മുതൽ പ്രതിവർഷം വികസ്വര രാജ്യങ്ങൾക്ക് ഏഴു ലക്ഷം കോടിയോളം രൂപ നൽകണം
4. അഞ്ചു വർഷം കൂടുമ്പോൾ രാജ്യങ്ങൾ അവയുടെ പ്രവൃത്തി വിലയിരുത്തി ലക്ഷ്യം നേടിയോ എന്നു റിപ്പോർട്ട് ചെയ്യണം.
5. 2050നും 2100നും ഇടയിൽ ഭൂമിയെ കാർബൺ ന്യൂട്രലാക്കുക. കാർബൺ പുറത്തുവിടുന്ന അളവ് എത്രയായി കുറയ്ക്കണമെന്ന ലക്ഷ്യം തീരുമാനിക്കാനുള്ള അവകാശം രാജ്യങ്ങൾക്കു തന്നെ വിട്ടുകൊടുത്തു.