- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഇല്ലെങ്കിൽ രണ്ടാഴ്ച പോലും അവിടെ രാജാവായി തുടരുകയില്ല; എണ്ണവില നിയന്ത്രിക്കാൻ മടിക്കുന്ന സൗദി രാജാവിന് മുന്നറിയിപ്പുമായി ട്രംപ്; ഉറ്റ സൗഹൃദം കാത്തുസൂക്ഷിച്ചിട്ടും പരസ്യമായി അപമാനിച്ചതിൽ അറബ് ലോകത്ത് പ്രതിഷേധം
ദുബായ്: എണ്ണ വില കുത്തനെ ഉയരുന്നതിലെ അതൃപ്തി സൗദി അറേബ്യയോട് പരസ്യമായി പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ സൈനിക പിന്തുണയില്ലെങ്കിൽ, സൗദി അറേബ്യയിലെ സൽമാൻ രാജാവ് രണ്ടാഴ്ച പോലും അധികാരത്തിൽ തുടരില്ലെന്നാണ് ട്രംപ് തുറന്നടിച്ചത്. ഒപെക്കിനോടും ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദിയോടും പലതവണ ആവശ്യപ്പെട്ടിട്ടും അസംസ്‌കൃത എണ്ണവില കുറയാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. നവംബറിൽ ഇറാന് മേലുള്ള യുഎസ് ഉപരോധം നടപ്പിൽ വരുന്നതോടെയും, ലോകമെമ്പാടുമുള്ള ഉത്പാദനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലും എണ്ണവില ബാരലിന് 100 ഡോളറാകുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. മിസ്സിസിപ്പിയിലെ സൗത്താവനിലാണ് ട്രംപ് വിമർശനത്തിന് കെട്ടഴിച്ചുവിട്ടത്. 'നമ്മൾ സൗദി അറേബ്യയെ സംരക്ഷിക്കുന്നു. സൗദി സമ്പന്നമാണെന്ന് നിങ്ങൾ പറയുമോ? ഞാൻ സൽമാൻ രാജാവിനെ സ്‌നേഹിക്കുന്നു. എന്നാൽ, രാജാവേ നിങ്ങളെ സംരക്ഷിക്കുന്നത് ഞങ്ങളാണ്. ഞങ്ങളില്ലാതെ നിങ്ങൾക്ക് രണ്ടാഴ്ച പോലും ആ സ്ഥാനത്തിരിക്കാൻ കഴിയില്ല.' എന്നാൽ ഇക്കാര്യങ്ങൾ കൂടുതൽ വിശദീകരിക
ദുബായ്: എണ്ണ വില കുത്തനെ ഉയരുന്നതിലെ അതൃപ്തി സൗദി അറേബ്യയോട് പരസ്യമായി പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ സൈനിക പിന്തുണയില്ലെങ്കിൽ, സൗദി അറേബ്യയിലെ സൽമാൻ രാജാവ് രണ്ടാഴ്ച പോലും അധികാരത്തിൽ തുടരില്ലെന്നാണ് ട്രംപ് തുറന്നടിച്ചത്. ഒപെക്കിനോടും ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദിയോടും പലതവണ ആവശ്യപ്പെട്ടിട്ടും അസംസ്‌കൃത എണ്ണവില കുറയാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. നവംബറിൽ ഇറാന് മേലുള്ള യുഎസ് ഉപരോധം നടപ്പിൽ വരുന്നതോടെയും, ലോകമെമ്പാടുമുള്ള ഉത്പാദനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലും എണ്ണവില ബാരലിന് 100 ഡോളറാകുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.
മിസ്സിസിപ്പിയിലെ സൗത്താവനിലാണ് ട്രംപ് വിമർശനത്തിന് കെട്ടഴിച്ചുവിട്ടത്. 'നമ്മൾ സൗദി അറേബ്യയെ സംരക്ഷിക്കുന്നു. സൗദി സമ്പന്നമാണെന്ന് നിങ്ങൾ പറയുമോ? ഞാൻ സൽമാൻ രാജാവിനെ സ്‌നേഹിക്കുന്നു. എന്നാൽ, രാജാവേ നിങ്ങളെ സംരക്ഷിക്കുന്നത് ഞങ്ങളാണ്. ഞങ്ങളില്ലാതെ നിങ്ങൾക്ക് രണ്ടാഴ്ച പോലും ആ സ്ഥാനത്തിരിക്കാൻ കഴിയില്ല.' എന്നാൽ ഇക്കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ട്രംപ് തയ്യാറായില്ല.
കഴിഞ്ഞാഴ്ച ട്രംപും സൽമാൻ രാജാവും തമ്മിൽ, എണ്ണവിപണി സ്ഥിരത കൈവരിക്കേണ്ടതിനെ കുറിച്ച് ടെലിഫോണിൽ സംസാരിച്ചിരുന്നു. യുംസ് പ്രസിഡന്റിന്റെ പരാമർശങ്ങളോട് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തെ തണുപ്പൻ ബന്ധത്തിന് ശേഷം ട്രംപുമായി ഊഷ്മള ബന്ധം കാക്കാൻ സൗദി എപ്പോഴും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ട്രംപിന്റെ പരാമർശത്തിൽ അമർഷമുണ്ടെങ്കിലും അതുപുറമേ പ്രകടിപ്പിക്കാൻ സൗദി തയ്യാറായേക്കില്ല.