- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടങ്ങി പോവാൻ തൃപ്തി ദേശായിയോട് അഭ്യർത്ഥിച്ച് മന്ത്രി ഇപി ജയരാജൻ വിമാനത്താവളത്തിൽ; ശബരിമയിൽ പോയേ മതിയാകൂവെന്ന നിലപാട് ആവർത്തിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ്; നാമജപ പ്രതിഷേധത്തിന് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികൾ; സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് ശബരിമല കർമ്മ സമിതിയും ബിജെപിയും; ആക്ടിവിസ്റ്റിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് വിശ്വാസികൾ; നെടുമ്പാശ്ശേരിയിൽ സ്ഥിതി സങ്കീർണ്ണതയിലേക്ക്
കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്ഥിതി സങ്കീർണ്ണതയിലേക്ക് നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. അതിനിടെ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തിൽ നേരിട്ടെത്തി മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. തൃപ്തി ദേശായിക്ക് വ്യക്തിപരമായ സുരക്ഷ പൊലീസ് നൽകില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാൽ താൻ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. ഭൂമാതാ ബ്രിഗേഡ് നേതാവിനെ എത്രയും വേഗം വിമാനത്താവളത്തിന് പുറത്തുകൊണ്ടു പോകണമെന്ന് വിമാനത്താവള അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം മടക്കി അയക്കണമെന്നാണ് ആവശ്യം. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതുകൊണ്ടാണ് ഇത്. ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാർ വിമാനത്താവളത്തിന് മുന്നിൽ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും
കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്ഥിതി സങ്കീർണ്ണതയിലേക്ക് നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. അതിനിടെ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തിൽ നേരിട്ടെത്തി മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. തൃപ്തി ദേശായിക്ക് വ്യക്തിപരമായ സുരക്ഷ പൊലീസ് നൽകില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാൽ താൻ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. ഭൂമാതാ ബ്രിഗേഡ് നേതാവിനെ എത്രയും വേഗം വിമാനത്താവളത്തിന് പുറത്തുകൊണ്ടു പോകണമെന്ന് വിമാനത്താവള അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം മടക്കി അയക്കണമെന്നാണ് ആവശ്യം. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതുകൊണ്ടാണ് ഇത്.
ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാർ വിമാനത്താവളത്തിന് മുന്നിൽ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേർ സംഘടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി ഇപി ജയരാജൻ നേരിട്ട് വിമാനത്താവളത്തിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ ജയരാജൻ ചർച്ച ചെയ്തു. അതിന് ശേഷം തൃപ്തി ദേശായിയോട് നിലപാട് പൊലീസ് വ്യക്തമാക്കി. പ്രതിഷേധം രൂക്ഷമാണെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. പമ്പയിൽ എത്തിയാൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആർക്കും കഴിയില്ലെന്നാണ് പൊലീസ് തൃപ്തി ദേശായിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ വിട്ടു വീഴ്ചയ്ക്കില്ലെന്ന് തൃപ്തി ദേശായിയും പറയുന്നു.
പുലർച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തിൽ തൃപ്തി ദേശായി ഉൾപ്പെടെ ആറ് പേർ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാർ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് പോകാനായി ഇവർക്ക് വാഹനങ്ങൾ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവർമാർ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തിൽ ഇവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവർ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താൻ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തിൽ വെച്ച് തൃപ്തി ദേശായി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉൾപ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.
പുലർച്ചെ 4.45 ഓടെ വിമാനത്തിലെത്തിയ ഇവർക്ക് വിമാനത്താവളത്തിന് പുറത്ത് പോകാൻ സ്വന്തമായി വാഹന സംവിധാനം സജ്ജീകരിക്കാൻ സാധിച്ചിട്ടില്ല. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവർമാർ തൃപ്തിയെ കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉന്നത് പൊലീസ് ഉദ്യോഗസ്ഥർ തൃപ്തി ദേശായിയെ അറിയിച്ചു. യുവതീ പ്രവേശന വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ സംഘർഷത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ സർക്കാരിന് ലഭിച്ചിരുന്നു. പ്രതിഷേധക്കാർ പല സംഘങ്ങളായി ശബരിമലയിലേക്ക് എത്താൻ തയ്യാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. പ്രതിഷേധക്കാർ കാനനപാതവഴി എത്താനാണ് സാധ്യതയെന്നും വ്യക്തമാകുന്നു. ഈ സാഹചര്യമെല്ലാം തൃപ്തി ദേശായിയെ പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഘർഷ സാധ്യത മുന്നറിയിപ്പ് വന്നതിനു പിന്നാലെ സന്നിധാനത്ത് ഉൾപ്പെടെ കർശന സുരക്ഷാ നടപടികളുമായി പൊലീസ് രംഗത്ത് എത്തിയിരുന്നു. നട അടച്ചശേഷം സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. നിലയ്ക്കലിൽ നടന്ന പൊലീസിന്റെ ഉന്നതതല യോഗത്തിനു ശേഷമാണ് ബെഹ്റ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയിലെ ഏതു സാഹചര്യവും നേരിടാൻ പൊലീസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി വ്യക്തമാക്കി. പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമാകും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാൻ അനുമതി. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ദർശനത്തിനു എത്തുമെന്ന് മെയിൽ അയച്ചിരുന്നുവെന്നും, എന്നാൽ അവരുടെ സന്ദർശനം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും ബെഹ്റ കൂട്ടിച്ചേർത്തിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ തൃപ്തി ദേശായി എത്തിയത്.
അയ്യപ്പഭക്തരും ബിജെപിയുമാണ് പ്രതിഷേധിക്കാനുള്ളത്. ഹിന്ദു വികാരത്തെ തകർക്കാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്ക് പോകാൻ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്‌സികളൊന്നും ഓട്ടം പോകാൻ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്‌സി ഡ്രൈവർമാർ യാത്രയ്ക്ക് തയ്യാറാകാത്തത്. ഇതും തൃപ്തി ദേശായിക്ക് വെല്ലുവിളിയാണ്. എന്ത് വന്നാലും ശബരിലയിൽ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിട്ടുണ്ട്.
ശബരിമല ദർശനത്തിന് പ്രത്യേക സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലീസിനും കത്തയച്ചിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്നഗർ ശനി ശിംഘനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശബരിമലയിൽ എത്താൻ തൃപ്തി ദേശായിക്ക് വലിയ വെല്ലുവളികൾ നേരിടേണ്ടി വരുമെന്നാണ് സൂചന.
പൊലീസും ആകെ പ്രതിസന്ധിയിലാണ്. ടാക്സിയില്ലാത്തതും പ്രശ്നത്തിന് കാരണമാണ്. വിമാനത്താവളത്തിന് അകത്തേക്ക് പോലും പ്രതിഷേധക്കാർ എത്തുന്നുണ്ട്. അനുനയത്തിനൊന്നും തൃപ്തി ദേശായിയും അയ്യപ്പഭക്തരും തയ്യാറല്ല. പൊലീസ് വാഹനത്തിൽ ഇവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവർ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താൻ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തിൽ വെച്ച് തൃപ്തി ദേശായി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉൾപ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.