ദുബൈ : തെക്കേപുറം ബ്രദേർസ് ആദിഥ്യമരുളി , 2018 ഫെബ്രുവരി 22 സായംസന്ധ്യയിൽദുബൈ യെ ഉത്സവ ലഹരിയിലാക്കി , ദുബൈ അൽഖുസൈസ് ലുലു കോർണർ ഗ്രൗണ്ടിൽ അരങ്ങേറിയതോക്കേപുറം സോക്കർ ലീഗ് സീസൺ രണ്ട് , ഒരു നാടിനെ മുഴുവനും ആവേശത്തിമർപ്പിലമർത്തി വൻ വിജയത്തിളക്കവുമായി അവസാനിച്ചു. ബിബി ഇത്തിഹാദ് ,എസ്‌കെ മിലാൻ എഫ്‌സി , ഡിക്യു ഫൈറ്റേർസ് , സവാനാ ടൈഗേർസ് , എപി ബ്രദേർസ് തുടങ്ങിഏഴോളം പേരടങ്ങിയ അഞ്ച് ക്ലബുകളാണ് മത്സരത്തിൽ പരസ്പരം മാറ്റുരച്ചത്.

സോക്കർലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം മൂലക്കാടത്ത് ഹമീദ് ഹാജി നിർവ്വഹിച്ചു തുടർന്ന്ഹമീദ് ഹാജി , പിഎം ഹസൈനാർ , സുറൂർ മൊയ്തു ഹാജി , അബ്ദുൾ റഹിമാൻ കോട്ടിക്കുളം ,റഫീഖ് ഏരത്ത് തുടങ്ങിയ വരുടെ സാന്നിധ്യത്തിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നടീമുകളിലെ താരങ്ങളെ പരിചയപെടൽ ചടങ്ങ് ശേഷം പോരോട്ട വീര്യത്തിന്റെ പെരുമവിളിച്ചോതി ആദ്യ റൗണ്ടിലെ പത്തോളം മത്സരങ്ങൾ അരങ്ങേറി , രണ്ടാം റൗണ്ടിൽ നാല്ടീമുകൾ മാറ്റുരച്ചു.

അവസാന ഫൈനൽ പോരാട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരയിഫൈനലിലെത്തിയ എസ്‌കെ മിലാൻ എഫ്‌സി യും , ബിബി ഇത്തിഹാദും തമ്മിൽ പോർക്കളത്തിമാറ്റുരയ്ക്കുകയും അത്യന്തം ആവേശകരമായ പോരട്ടത്തിനൊടുവിൽ പെനാൽട്ടിഷൂട്ടൗട്ടിലൂടെ ടീം എസ്‌കെ മിലാൻ എഫ്‌സി തെക്കേപുറം സോക്കർ ലീഗ് സീസൺ രണ്ടിലെചാമ്പ്യൻഷിപ്പ് ട്രോഫി വാനിലുയർത്തി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി എസ്‌കെ
മിലാൻ എഫ്‌സി യുടെ താരം ഷെരീഫ് അബ്ബാസിനെയും , മികച്ച ഗോൾകീപ്പറായി ബിബിഇത്തിഹാദിന്റെ താരം മുഫീദിനെയും , ഏറ്റവും കൂടുതൽ ഗോളുകൾ നേടി ടൂർണമെന്റിലെടോപ് സ്‌കോററായി സദഖു എസ്‌കെ മിലാൻ താരം, പ്രതിരോധ നിരയിലെ മികച്ച കളിക്കാരനായിമജീദ് എസ്‌കെ മിലാൻ താരം എന്നിവരെയും തെരഞ്ഞെടുത്തു.

സോക്കർ ലീഗിലെ വിജയികൾക്കുംറണ്ണറപ്പിനും മറ്റ് സഹതാരങ്ങൾക്കുമായി മൂലക്കാടത്ത് ഹമീദ് ഹാജി , പിഎം ഹസൈനാർസുറൂർ മൊയ്തു ഹാജി , അബ്ദുൾ റഹിമാൻ കോട്ടിക്കുളം എന്നിവർ ചേർന്ന് ട്രോഫികളുംപുരസ്‌കാരങ്ങളും വിതരണം ചെയ്തു. നവ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലുമായിപ്രചാരണം നടത്തി സോക്കർ ലീഗിനെ വൻ വിജയത്തിളക്ക ത്തിലെത്തിക്കാൻ പ്രയത്‌നിച്ചമികച്ച മീഡിയ സപ്പോർട്ടർക്കുള്ള പുരസ്‌കാരം ജാഫർ കാഞ്ഞിരായിൽ , ഹരി നോർത്ത്കോട്ടച്ചേരി , അബ്ദുല്ല അഫ്സൂർ തുടങ്ങിയവർക്കും വിതരണം ചെയ്തു. സീസൺ വൻവിജയമാക്കി തീർത്ത മുഴുവൻ പേർക്ക് നന്ദി അറിയിച്ച് അടുത്ത വർഷം വീണ്ടും സോക്കർലീഗ് സീസൺ 3 യിലൂടെ കാണാം എന്ന പ്രത്യാശ യിൽ വൻ വിജയമായി തന്നെ തെക്കേപുറംസോക്കർ ലീഗ് സീസൺ രണ്ട് അവസാനിച്ചു.