- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ടർഫിലേക്ക് ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ പോകുന്നവർക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന് കണ്ടെത്തി പൊലീസ്; കണ്ണൂരിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതൾ; ടർഫിൽ കളി സ്ഥലങ്ങളിൽ സമയ നിയന്ത്രണ ഉത്തരവുമായി കണ്ണൂർ കളക്ടർ; രാത്രിയിലെ കളി വില്ലനാകുമ്പോൾ
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഫുട്‌ബോൾ ക്രിക്കറ്റ് ടർഫുകൾ ഇന്ന് മുക്കിനും മൂലയ്ക്കും നിറഞ്ഞിരിക്കുന്നു. എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഒന്നും രണ്ടും ടർഫുകൾ ഇപ്പോൾ ഉണ്ട്. രാത്രികാലങ്ങളിൽ ടർഫിൽ ചെന്ന് വിദ്യാർത്ഥികളും മറ്റും കളിക്കുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആണ് ഇപ്പോൾ പൊലീസ് നടത്തിയിരിക്കുന്നത്.
രാത്രികാലങ്ങളിൽ ടർഫിനെ മറയാക്കി ലഹരിപദാർത്ഥങ്ങളുടെയും മയക്കുമരുന്നുകളുടെ ഉപയോഗം വലിയതോതിൽ നടക്കുന്നുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണെന്നത് ആണ് ഞെട്ടിക്കുന്നത്. രാത്രികാലങ്ങളിൽ ഏറെ വൈകിയും ഫുട്‌ബോൾ ടർഫ് തുറന്നു പ്രവർത്തിക്കുന്നത് സ്വാഭാവികമായിരുന്നു. ഇത്തരത്തിൽ കളിക്കാൻ എന്ന വ്യാജേന ഇവിടെയെത്തി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് അത്രയെളുപ്പത്തിൽ ആരും ശ്രദ്ധിക്കാത്ത ഒന്നാണ്. പുലർച്ചെ വരെയൊക്കെ മിക്ക ടർഫുകളും പ്രവർത്തിച്ചു വന്നിരുന്നത്. ഇതിനാണ് ഇപ്പോൾ പൊലീസ് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ സിറ്റി പൊലീസ് പരിധിയിലേയും മറ്റ് പ്രധാന പട്ടണങ്ങളിലും പ്രവർത്തിക്കുന്ന ഫുട്‌ബോൾ/ക്രികറ്റ് ടർഫുകളുടെ പ്രവർത്തന സമയങ്ങളിൽ ക്രമീകരണം വരുത്തി ഉത്തരവായി. കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസിന്റെ ഉത്തരവ് പ്രകരമാണ് നടപടി. ജില്ലയിലെ പ്രധാന പട്ടണങ്ങളിലും സമീപ പ്രദേശങ്ങളിലും ഫുട്‌ബോൾ/ക്രിക്കറ്റ് ടർഫുകൾ രാത്രി വൈകിയും പ്രവർത്തിക്കുകയും ഇവയിൽ പലയിടങ്ങളിലും ഇതിന്റെ മറവിൽ ലഹരിമരുന്നുകളുടെയും മറ്റ് പുതുതലമുറ മയക്കുമരുന്നുകളുടെയും ഉപയോഗവും വിൽപനയും നടക്കുന്നതയും പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിൽ അടുത്തിടെയായി നടന്ന വൻ ലഹരിമരുന്ന് വേട്ടയുടെ ചുക്കാൻ പിടിച്ചായിരുന്നു പൊലീസ് അന്വേഷണം. ടർഫ് എന്നത് രാത്രികാലങ്ങളിൽ പരസ്യമായി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് വേദിയാവുന്നു എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. യഥാർത്ഥ വസ്തുതകൾ പരിഗണിച്ച് കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്പോർട്സ് ടർഫുകളുടെയും അടക്കേണ്ടുന്ന സമയം എല്ലാ ദിവസവും രാത്രി 12.00 മണി വരെയായി പൊലീസ്.
ജില്ലയിലെ എല്ലാ ടർഫ് ഉടമകളോടും ഈ ഉത്തരവ് കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടർഫുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ / ടോക്കണുകൾ / ടിക്കറ്റുകൾ എന്നിവ പൊലീസിന് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലെ പട്രോളിങ് സമയത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് ടർഫ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ ആണ് ഇത്തരം സംവിധാനങ്ങൾ നടപ്പാക്കുന്നത്. 1973-ലെ ക്രിമിനൽ നടപടിക്രമം യു/എസ് 133 1(ബി) പ്രകാരമാണ് നിയന്ത്രണം.