- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബറിന് മുമ്പ് വിസയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണം; അല്ലെങ്കിൽ അഭയാർത്ഥികളെ തുറന്ന് വിടും; യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി തുർക്കി രംഗത്ത്
യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനുള്ള അനുവാദം തങ്ങൾക്ക് ഒക്ടോബറിന് മുമ്പ് നൽകിയില്ലെങ്കിൽ തങ്ങൾ തടഞ്ഞ് വച്ചിരിക്കുന്ന അഭയാർത്ഥികളെ യൂറോപ്യൻ യൂണിയനിലേക്ക് തുറന്ന് വിടുമെന്ന ശക്തമായ ഭീഷണിയുമായി തുർക്കി രംഗത്തെത്തി. ഇതോടെ തുർക്കിയുടെ ഭീഷണിക്ക് മുന്നിൽ യൂണിയൻ പകച്ച് നിൽക്കുകയാണ്. തുർക്കിയിലെ വിദേശകാര്യമന്ത്രിയായ മെവ്ലുട്ട് കാവുസോഗ്ലുവാണീ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിസയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒക്ടോബറിന് മുമ്പ് ഉദാരവൽക്കരിച്ചില്ലെങ്കിൽ യൂണിയനെ ലക്ഷ്യം വച്ച് നീങ്ങിയവരും തങ്ങൾ തടഞ്ഞ് വച്ചിരിക്കുന്നവരുമായ പതിനായിരക്കണക്കിന് അഭയാർത്ഥികളെ തുറന്ന് വിടുമെന്നാണ് വേേിദശകാര്യമന്ത്രി മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ അഭയാർത്ഥികളെ തടഞ്ഞ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയനുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിന്മാറുമെന്നും മെവ്ലുട്ട് ഭീഷണിപ്പെടുത്തുന്നു. തുർക്കിയിലെ 80 മില്യൺ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് വിസയില്ലാതെ സഞ്ചരിക്കാൻ എന്ന് മുതൽ സാധിക്കുമെന്ന കൃത്യമായ ഒ
യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനുള്ള അനുവാദം തങ്ങൾക്ക് ഒക്ടോബറിന് മുമ്പ് നൽകിയില്ലെങ്കിൽ തങ്ങൾ തടഞ്ഞ് വച്ചിരിക്കുന്ന അഭയാർത്ഥികളെ യൂറോപ്യൻ യൂണിയനിലേക്ക് തുറന്ന് വിടുമെന്ന ശക്തമായ ഭീഷണിയുമായി തുർക്കി രംഗത്തെത്തി. ഇതോടെ തുർക്കിയുടെ ഭീഷണിക്ക് മുന്നിൽ യൂണിയൻ പകച്ച് നിൽക്കുകയാണ്. തുർക്കിയിലെ വിദേശകാര്യമന്ത്രിയായ മെവ്ലുട്ട് കാവുസോഗ്ലുവാണീ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിസയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഒക്ടോബറിന് മുമ്പ് ഉദാരവൽക്കരിച്ചില്ലെങ്കിൽ യൂണിയനെ ലക്ഷ്യം വച്ച് നീങ്ങിയവരും തങ്ങൾ തടഞ്ഞ് വച്ചിരിക്കുന്നവരുമായ പതിനായിരക്കണക്കിന് അഭയാർത്ഥികളെ തുറന്ന് വിടുമെന്നാണ് വേേിദശകാര്യമന്ത്രി മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ അഭയാർത്ഥികളെ തടഞ്ഞ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയനുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിന്മാറുമെന്നും മെവ്ലുട്ട് ഭീഷണിപ്പെടുത്തുന്നു.
തുർക്കിയിലെ 80 മില്യൺ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് വിസയില്ലാതെ സഞ്ചരിക്കാൻ എന്ന് മുതൽ സാധിക്കുമെന്ന കൃത്യമായ ഒരു തിയതി തങ്ങൾക്ക് ലഭിച്ചിരിക്കണമെന്നാണ് തുർക്കി നിർബന്ധം പിടിക്കുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോകാനായി ഗ്രീസ് വരെയെത്തിയ അഭയാർത്ഥികളെ തിരിച്ചെടുക്കാമെന്നായിരുന്നു തുർക്കി യൂണിയനുമായി കരാറുണ്ടാക്കിയത്. എന്നാൽ ഇതിന് പകരം യൂണിയനിലേക്ക് സഞ്ചരിക്കാൻ തുർക്കിക്ക് വിസരഹിത അനുമതി നൽകാമെന്നായിരുന്നു ബ്രസൽസ് വാഗ്ദാനം നൽകിയിരുന്നത്. അത് സംബന്ധിച്ച നടപടിക്രമങ്ങളിൽ പുരോഗതി ഇല്ലാത്തതാണ് തുർക്കിയെ ചൊടിപ്പിച്ചിരിക്കുന്നത്. വിസരഹിത യാത്ര ശരിയായില്ലെങ്കിൽ ബ്രസൽസുമായുണ്ടാക്കിയ ഈ വിവാദക്കരാർ റദ്ദ് ചെയ്യുമെന്ന് തുർക്കി പ്രസിഡന്റ് റികെപ് തയിപ് എർഡോഗൻ ജനത്തിന് ആവർത്തിച്ച് വാഗ്ദാനം നൽകുന്നുമുണ്ട്.
തങ്ങളുടെ തീരങ്ങളിലൂടെ യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹം നിർത്തുമെന്ന നിർണായകമായ ഡീലിൽ തുർക്കി യൂണിയനുമായി ഒപ്പ് വച്ചിരുന്നു. ഇതിന് പകരമായി 2.5 ബില്യൺപൗണ്ടും വിസരഹിത സഞ്ചാരവുമായിരുന്നു ബ്രസൽസ് വാഗ്ദാനം നൽകിയിരുന്നത്. ഇതിന് പുറമെ യൂറോപ്യൻ യൂണിയനിൽ തുർക്കിക്ക് അംഗത്വം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ത്വരിതഗതിയിൽ നടത്താമെന്നും ബ്രസൽസിന്റെ വാഗ്ദാനമുണ്ടായിരുന്നു.എന്നാൽ ഇതിൽ നിന്നെല്ലാം യൂണിയൻ പിന്നോട്ട് പോയെന്നും ഇത് സംബന്ധിച്ച നീക്കം എവിടെയെത്തിയില്ലെന്നുമാണ് തുർക്കി ആരോപിക്കുന്നത്.ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്ന് യൂണിയൻ നേതൃത്വത്തിലെ മുൻനിരക്കാരനായ ജീൻ-ക്ലൗഡ് ജങ്കർ തന്നെ രംഗത്തെത്തിയിരുന്നു.ഇത് സംബന്ധിച്ച ഡീൽ ത്രിശങ്കുവിലായിരിക്കുന്നുവെന്നും അത് ഏത് സമയവും ഇല്ലാതായേക്കാമെന്നുമാണ് അദ്ദേഹം സമ്മതിച്ചിരുന്നത്.പ്രസിഡന്റ് എർഡോജൻ തന്നെ പ്രസ്തുത ഡീൽ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ജങ്കർ ചൂണ്ടിക്കാട്ടിയിരുന്നു.ഈ ഡീൽ പരാജയപ്പെട്ടാൽ വീണ്ടും യൂറോപ്പിന്റെ പടിവാതിലുകളിലേക്ക് വീണ്ടും അഭയാർത്ഥികളുടെ കുത്തൊഴുക്കുണ്ടാകുമെന്നും ജങ്കർ മുന്നറിയിപ്പേകിയിരുന്നു.
പലവിധ തടസങ്ങൾ ഈ ഡീലിന്റെ നാശത്തിന് സാധ്യതയൊരുക്കുന്നുണ്ട്. തുർക്കി ഭരണകൂടത്തിനെതിരെ പോരാടുന്ന കുർദിഷ് റിബലുകളെ നേരിടുന്ന കാര്യത്തിൽ തുർക്കിയും യൂണിയനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഈ വർഷം ആദ്യം നടപ്പിലാക്കിയ ഡീൽ അനുസരിച്ച് തുർക്കി 72 അടിസ്ഥാന നിബന്ധനകൾ പാലിച്ചാൽ മാത്രം ഷെൻഗൻ സോണിലേക്ക് വിസ രഹിത സഞ്ചാരം അനുവദിക്കാമെന്നായിരുന്നു യൂണിയൻ വ്യക്തമാക്കിയിരുന്നത്.എന്നാൽ ഈ വിഷയത്തിൽ സമീപകാലത്തായി ഒരു ബ്ലാക്ക്മെയിൽ തന്ത്രമാണ് തുർക്കി യൂണിയനോട് പയറ്റാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ഭീഷണികൾ ബ്രസൽലിനോട് വിലപ്പോവില്ലെന്നും ഡീലിലെ നിബന്ധനകൾ പാലിച്ചാൽ മാത്രമേ വിസരഹിത സഞ്ചാരം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്നുമാണ് ബ്രസൽസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.