- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയും കാനഡയും ഉറച്ചു; ഇന്ത്യയും ചൈനയും മുൻഗണനാ ലിസ്റ്റിൽ; യൂറോപ്പ് വിടുമ്പോൾ നേരിട്ടുള്ള കച്ചവടത്തിനായി തെരേസ മേ ഇനി പോകുന്നത് തുർക്കിയിലേക്ക്; യൂറോപ്പിൽ കയറാൻ പറ്റാത്ത അങ്കാറ ബ്രിട്ടന്റെ പ്രലോഭനത്തിൽ വീണേക്കും
ഡൊണാൾഡ് ട്രംപ് അധികാരത്തിലേറെ ദിവസങ്ങൾക്കകം തന്നെ അമേരിക്കയിലെത്തിയ തെരേസ മെയ് ആകെ ലക്ഷ്യമിട്ടിരുന്നത് ഉറ്റപങ്കാളികളുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയെന്നതാണ്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്‌സിറ്റ് തീരുമാനത്തെ ട്രംപിനെക്കൊണ്ട് അംഗീകരിപ്പിക്കാനായി എന്നതും തെരേസയുടെ നേട്ടം. കാനഡയുമായും വ്യാപാരക്കരാർ ഉറപ്പിച്ചതോടെ, യൂറോപ്യൻ യൂണിയൻ വിട്ടാലും പ്രതിസന്ധികളില്ലാതെ കഴിയാൻ ബ്രിട്ടനാകുമെന്നത് പ്രധാനമന്ത്രി ഉറപ്പിച്ചു. യൂറോപ്യൻ യൂണിയൻ അംഗരാജ്യമെന്ന നിലയിൽ ബ്രിട്ടന് നിലവിൽ സ്വന്തന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനാവില്ല. എന്നാൽ, ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടൻ, ഇപ്പോൾത്തന്നെ പങ്കാളികളെ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അമേരിക്കയുടെയും കാനഡയുടെയും പിന്തുണ ഉറപ്പിച്ച തെരേസയുടെ മുൻഗണനാ ലിസ്റ്റിൽ ഇനിയുള്ളത് ചൈനയും ഇന്ത്യയുമാണ്. യൂറോപ്പിൽത്തന്നെ കൂടുതൽ രാജ്യങ്ങളുമായി കരാറിലെത്തുകയെന്ന ലക്ഷ്യവും തെരേസയ്ക്കുണ്ട്. തുർക്കിയാണ് തെരേസയുടെ ആദ്യ ലക്ഷ്യം. യൂറോപ്യൻ യൂണിയനിൽ പ്രവേശനം തേടുന്ന
ഡൊണാൾഡ് ട്രംപ് അധികാരത്തിലേറെ ദിവസങ്ങൾക്കകം തന്നെ അമേരിക്കയിലെത്തിയ തെരേസ മെയ് ആകെ ലക്ഷ്യമിട്ടിരുന്നത് ഉറ്റപങ്കാളികളുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയെന്നതാണ്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്‌സിറ്റ് തീരുമാനത്തെ ട്രംപിനെക്കൊണ്ട് അംഗീകരിപ്പിക്കാനായി എന്നതും തെരേസയുടെ നേട്ടം. കാനഡയുമായും വ്യാപാരക്കരാർ ഉറപ്പിച്ചതോടെ, യൂറോപ്യൻ യൂണിയൻ വിട്ടാലും പ്രതിസന്ധികളില്ലാതെ കഴിയാൻ ബ്രിട്ടനാകുമെന്നത് പ്രധാനമന്ത്രി ഉറപ്പിച്ചു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യമെന്ന നിലയിൽ ബ്രിട്ടന് നിലവിൽ സ്വന്തന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനാവില്ല. എന്നാൽ, ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടൻ, ഇപ്പോൾത്തന്നെ പങ്കാളികളെ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അമേരിക്കയുടെയും കാനഡയുടെയും പിന്തുണ ഉറപ്പിച്ച തെരേസയുടെ മുൻഗണനാ ലിസ്റ്റിൽ ഇനിയുള്ളത് ചൈനയും ഇന്ത്യയുമാണ്. യൂറോപ്പിൽത്തന്നെ കൂടുതൽ രാജ്യങ്ങളുമായി കരാറിലെത്തുകയെന്ന ലക്ഷ്യവും തെരേസയ്ക്കുണ്ട്.
തുർക്കിയാണ് തെരേസയുടെ ആദ്യ ലക്ഷ്യം. യൂറോപ്യൻ യൂണിയനിൽ പ്രവേശനം തേടുന്ന തുർക്കിയെ പ്രലോഭനത്തിലൂടെ വീഴ്‌ത്തുകയെന്ന തന്ത്രമാണ് ബ്രിട്ടന്റേത്. ഭീകരതയെ തള്ളിപ്പറയാതെ യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകില്ലെന്ന നിലപാടിൽ യൂറോപ്യൻ യൂണിയൻ ഉറച്ചുനിൽക്കെ, തുർക്കിക്ക് ബ്രിട്ടനോട് ആഭിമുഖം കൂടാൻ സാധ്യതയേറെയാണ്. യൂറോപ്യൻ യൂണിയനെ തള്ളിപ്പറഞ്ഞെത്തുന്ന ബ്രിട്ടനെ തുർക്കിക്കാർ സ്വീകരിക്കുമെന്നുതന്നെ വിലയിരുത്തപ്പെടുന്നു.
അമേരിക്കയിൽനിന്ന് മടങ്ങിയെത്തുന്ന തെരേസ, നേരെ പോകുന്നത് അങ്കാറയിലേക്കാണ്. പ്രസിഡന്റ് എർഡോഗനുമായി വ്യാപാരബന്ധങ്ങൾ ചർച്ച ചെയ്യുന്ന തെരേസ, കരാറിന് പ്രാഥമിക രൂപം നൽകാനാവുമെന്ന പ്രതീക്ഷയിലാണ്. പ്രതിരോധ രംഗത്തും വ്യോമയാന രംഗത്തും ഭീകര വിരുദ്ധ രംഗത്തും യോജിച്ച് പ്രവർത്തിക്കാൻ ഇതിനകം ധാരണയായിട്ടുണ്ട്.
അമേരിക്കയ്ക്കും കാനഡയ്ക്കും പുറമെ, ഓസ്‌ട്രേലിയയും ന്യൂസീലൻഡുമാണ് ബ്രിട്ടനുമായി സഹകരിക്കാൻ തയ്യാറായി നിൽക്കുന്ന രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനിൽനിന്ന് പിരിയുന്നതോടെ, ബ്രിട്ടന് സ്വന്തം നിലയ്ക്ക് വ്യാപാരക്കരാറുകൾ കണ്ടെത്തേണ്ടിവരും. 2019-ഓടെ ബ്രെക്‌സിറ്റ് നടപടികൾ പൂർ്ത്തിയാക്കാനാവുമെന്നാണ് തെരേസയുടെ പ്രതീക്ഷ. അതിനുമുമ്പ് വാണിജ്യ പങ്കാളികളെ ഉറപ്പിച്ച് നിർത്തി പ്രതിസന്ധി നേരിടുകയാണ് ലക്ഷ്യം.