- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കികളുടെ പ്രവാഹം പേടിച്ച് ബ്രെക്സിറ്റിന് വോട്ട് ചെയ്ത ബ്രിട്ടനിലേക്ക് തെരേസ മെയ് തുർക്കികളെ കൊണ്ടു വരുമോ..? കച്ചവടം തേടി ചെന്ന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് അതിരുകളില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം
തുർക്കി യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ ശ്രമിക്കുകയും അത് വഴി തുർക്കിയിൽ നിന്നും ലക്ഷക്കണക്കിന് പേർ ബ്രിട്ടനിലെത്താനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്ത സന്ദർഭത്തിലാണ് അതിൽ നിന്നും രക്ഷപ്പെടാനെന്നോണം ബ്രിട്ടീഷുകാർ കഴിഞ്ഞ വർഷം ജൂൺ 23 ന് നടന്ന റഫറണ്ടത്തിൽ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തിരുന്നത്. എന്നാൽ തുർക്കി യൂണിയനിൽ അംഗമാകുന്നത് ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. പക്ഷേ ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുകളുണ്ടാക്കാൻ പരക്കം പായുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുർക്കിയെ സമീപിച്ചപ്പോൾ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അവർ പകരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. തുർക്കിയുമായി സ്വതന്ത്ര വ്യാപാരം ബ്രിട്ടന് ലഭിക്കണമെങ്കിൽ തങ്ങളുടെ പൗരന്മാർക്ക് യുകെയിലേക്ക് അതിരുകളില്ലാത്ത സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് തുർക്കി ഉപാധി വച്ചിരിക്കുന്നത്. ഇതിന് തെരേസ വഴങ്ങിയാൽ തുർക്കിക്കാരുടെ പ്രവാഹം യുകെയിലേക്കുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കുക
തുർക്കി യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ ശ്രമിക്കുകയും അത് വഴി തുർക്കിയിൽ നിന്നും ലക്ഷക്കണക്കിന് പേർ ബ്രിട്ടനിലെത്താനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്ത സന്ദർഭത്തിലാണ് അതിൽ നിന്നും രക്ഷപ്പെടാനെന്നോണം ബ്രിട്ടീഷുകാർ കഴിഞ്ഞ വർഷം ജൂൺ 23 ന് നടന്ന റഫറണ്ടത്തിൽ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തിരുന്നത്. എന്നാൽ തുർക്കി യൂണിയനിൽ അംഗമാകുന്നത് ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. പക്ഷേ ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുകളുണ്ടാക്കാൻ പരക്കം പായുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുർക്കിയെ സമീപിച്ചപ്പോൾ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അവർ പകരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്.
തുർക്കിയുമായി സ്വതന്ത്ര വ്യാപാരം ബ്രിട്ടന് ലഭിക്കണമെങ്കിൽ തങ്ങളുടെ പൗരന്മാർക്ക് യുകെയിലേക്ക് അതിരുകളില്ലാത്ത സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് തുർക്കി ഉപാധി വച്ചിരിക്കുന്നത്. ഇതിന് തെരേസ വഴങ്ങിയാൽ തുർക്കിക്കാരുടെ പ്രവാഹം യുകെയിലേക്കുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്ത ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ മുഖത്തടിക്കുന്നതിന് തുല്യമായ നീക്കവുമായിരിക്കുമതെന്നുറപ്പാണ്. തുർക്കി പ്രധാനമന്ത്രി ബിനാലി യിൽഡിറിം ഇത്തരത്തിലൊരു കാര്യം മുന്നോട്ട് വച്ചുവെന്നാണ് സൂചന . നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
യുകെയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരുന്നുവെന്നാണ് തെരേസയ്ക്കൊപ്പം കഴിഞ്ഞമാസം അങ്കാറയിൽ വച്ച് സംസാരിക്കവെ യിൽഡിറിം വെളിപ്പെടുത്തിയിരുന്നത്. ഇതിനൊപ്പം കസ്റ്റംസ് യൂണിയൻ നവീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. നാല് ഏരിയകളിലെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് തത്വത്തിൽ തങ്ങൾ എല്ലായ്പോഴും നിലകൊള്ളുന്നതെന്നാണ് നിർദേശിക്കപ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറിനെ പരാമർശിച്ച് കൊണ്ട് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ആളുകളുടെ സ്വതന്ത്ര സഞ്ചാരം, മൂലധനത്തിന്റെ സ്വതന്ത്ര ചംക്രമണം, സേവനങ്ങളുടെ സ്വതന്ത്ര ചംക്രമണം, സാധനങ്ങളുടെ സ്വതന്ത്ര ചംക്രമണം എന്നിവയാണവ.
ഇക്കാര്യങ്ങൾ ഉറപ്പാക്കപ്പെട്ടാൽ ആഗോള ആരോഗ്യ, ആഗോള ധനം, ആഗോള സമാധാനം എന്നിവ നമുക്കുറപ്പാക്കാൻ സാധിക്കുമെന്നും ആ മേഖലകളിലെ പ്രശ്നങ്ങൾ കുറയ്ക്കാനാവുമെന്നും അദ്ദേഹം പറയുന്നു.ഇതാണ് എല്ലാ രാജ്യങ്ങളുടെയും ദീർഘകാല ലക്ഷ്യമെന്നാണ് താൻ കരുതുന്നതെന്നും തുർക്കി പ്രധാനമന്ത്രി പറയുന്നു. തുർക്കിയുടെ യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ നടത്തിയ ത്വരിത ഗതിയിലുള്ള ശ്രമം കഴിഞ്ഞ വർഷത്തെ ഏറ്റവും ചൂടേറിയ ഒരു വിഷയമായിരുന്നു. തുർക്കി യൂണിയനിൽ പ്രവേശിക്കുകയും യുകെ യൂണിയനിൽ തുടരുകയും ചെയ്താൽ തുർക്കിക്കാർക്ക് മുമ്പിൽ യുകെ അതിർത്തികൾ തുറന്ന് കൊടുക്കാൻ നിർബന്ധിതമാകുമെന്ന് നിരവധി പേർ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. യൂണിയനിൽ നിന്നും പുറത്ത് കടക്കുന്ന യുകെ ഇപ്പോൾ വ്യാപാരക്കരാറിന് വേണ്ടി തുർക്കി പ്രധാനമന്ത്രിയുടെ ആവശ്യത്തിന് വഴങ്ങുകയാണെങ്കിൽ തുർക്കിക്കാർ അധികം വൈകാതെ യുകെയിലേക്ക് പ്രവഹിക്കുമെന്ന ആശങ്കയാണീ അവസരത്തിൽ ശക്തമായിരിക്കുന്നത്.