- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെടുത്തിയ അറബ് രാഷ്ട്രങ്ങൾക്ക് മറുപടിയുമായി തുർക്കിയുടെ സഹായം തേടി ഖത്തർ; ദോഹയിൽ നിരവധി തുർക്കിഷ് ടാങ്കുകൾ എത്തി; ആശങ്കയോടെ ബഹറിൻ
തങ്ങൾക്കെതിരെ ഉപരോധം തീർത്ത് ഒറ്റപ്പെടുത്തിയ അറബ് രാജ്യങ്ങൾക്കുള്ള മറുപടിയെന്നോണം ഖത്തർ തുർക്കിയുടെ സഹായം തേടിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ദോഹയിൽ നിരവധി തുർക്കിഷ് ടാങ്കുകൾ എത്തിയിട്ടുമുണ്ട്. ഖത്തറിന്റെ ഈ നീക്കത്തിൽ കടുത്ത ആശങ്കയാണ് ബഹറിൻ രേഖപ്പെടുത്തിയിരിക്കുന്നത്. തുർക്കിഷ് സൈനികരെ ദോഹയിൽ പ്രവേശിക്കാൻ അനുവദിച്ചതിലൂടെ ഖത്തർ ഈ മേഖലയിൽ കനത്ത അനിശ്ചിതത്വവും ഭീഷണിയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ബഹറിൻ കുറ്റപ്പെടുത്തുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു ഖത്തറിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്നാണ് ഈ വീക്കെൻഡിൽ തുർക്കിഷ് ലൈറ്റ് ടാങ്കുകൾ ദോഹയിലെ തെരുവുകളിലൂടെ പ്രയാണം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഖത്തറുമായി അറബ് രാജ്യങ്ങൾക്കുള്ള വിയോജിപ്പ് രാഷ്ട്രീയവും സുരക്ഷാപരവുമായ തർക്കങ്ങളെ തുടർന്നുള്ളതാണെന്നും മറിച്ച് അത് സൈനികപരമല്ലെന്നുമാണ് ബഹറിൻ പറയുന്നത്. സാഹചര്യം ഇതായിരിക്കെ ഒരു വിദേശരാജ്യത്തിന
തങ്ങൾക്കെതിരെ ഉപരോധം തീർത്ത് ഒറ്റപ്പെടുത്തിയ അറബ് രാജ്യങ്ങൾക്കുള്ള മറുപടിയെന്നോണം ഖത്തർ തുർക്കിയുടെ സഹായം തേടിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ദോഹയിൽ നിരവധി തുർക്കിഷ് ടാങ്കുകൾ എത്തിയിട്ടുമുണ്ട്. ഖത്തറിന്റെ ഈ നീക്കത്തിൽ കടുത്ത ആശങ്കയാണ് ബഹറിൻ രേഖപ്പെടുത്തിയിരിക്കുന്നത്. തുർക്കിഷ് സൈനികരെ ദോഹയിൽ പ്രവേശിക്കാൻ അനുവദിച്ചതിലൂടെ ഖത്തർ ഈ മേഖലയിൽ കനത്ത അനിശ്ചിതത്വവും ഭീഷണിയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ബഹറിൻ കുറ്റപ്പെടുത്തുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു ഖത്തറിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
ഇതിനെ തുടർന്നാണ് ഈ വീക്കെൻഡിൽ തുർക്കിഷ് ലൈറ്റ് ടാങ്കുകൾ ദോഹയിലെ തെരുവുകളിലൂടെ പ്രയാണം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഖത്തറുമായി അറബ് രാജ്യങ്ങൾക്കുള്ള വിയോജിപ്പ് രാഷ്ട്രീയവും സുരക്ഷാപരവുമായ തർക്കങ്ങളെ തുടർന്നുള്ളതാണെന്നും മറിച്ച് അത് സൈനികപരമല്ലെന്നുമാണ് ബഹറിൻ പറയുന്നത്. സാഹചര്യം ഇതായിരിക്കെ ഒരു വിദേശരാജ്യത്തിന്റെ സേനയെ സ്വന്തം മണ്ണിൽ കാല്കുത്താൻ അനുവദിച്ച ഖത്തറിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് ഖത്തറിന് തന്നെ തിരിച്ചടിയാകുമെന്നും ബഹറിൻ മുന്നറിയിപ്പേകുന്നു. ഇത് മേഖലയിലെ സൈനിക സമ്മർദവും സംഘർഷ സാധ്യതയും വർധിപ്പിക്കുമെന്നും ബഹറിൻ ആശങ്കപ്പെടുന്നു.
ഖത്തറിലേക്ക് 100ൽ അധികം സൈനികരെയാണ് തുർക്കി അയച്ചിരിക്കുന്നത്. ഖത്തർ പാർലിമെന്റിനുള്ള തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാനാണ് തുർക്കി ഈ നീക്കം നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ആഴ്ചകളിൽ കൂടുതൽ തുർക്കി സൈനികരെത്തുമെന്നും ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത സൈനിക അഭ്യാസം നടത്തുമെന്നും തുർക്കിഷ് ഹുറിയത്ത് ന്യൂസ് പേപ്പർ വെളിപ്പെടുത്തുന്നു. തുർക്കി ദോഹയിൽ സ്ഥാപിച്ച ചെറിയ മിലിട്ടറി ബേസിനെ ഖത്തറിന്റെ അയൽരാജ്യങ്ങൾ സംശയയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ ബേസ് ഉടൻ അടച്ച് പൂട്ടണമെന്ന ആവശ്യം കഴിഞ്ഞ ആഴ്ച ഖത്തറിന് കൈമാറിയ 13 ഡിമാന്റുകളിൽ ഇവർ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
എന്നാൽ ഈ ബേസ് തങ്ങൾ അടച്ച് പൂട്ടില്ലെന്നും നയതന്ത്രപരമായ പ്രതിസന്ധിയാണ് തുർക്കിയെയും ഖത്തറിനെയും പരസ്പരം ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് തുർക്കി പ്രതികരിച്ചിരിക്കുന്നത്.ഖത്തറിന് ഇറാനിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഖത്തറിന് ഈ പ്രതിസന്ധി വേളയിൽ ഇറാനിൽ നിന്നും ഭക്ഷണം നൽകുന്നുണ്ട്. ഇറാന്റെ എയർസ്‌പേസ് ഉപയോഗിക്കാൻ ഖത്തറി വിമാനങ്ങളെ അനുവദിക്കുന്നുമുണ്ട്. ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനി രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിനോടുള്ള മറ്റ് അറബ് രാജ്യങ്ങളുടെ പെരുമാറ്റം തങ്ങൾക്ക് സ്വീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഖത്തറിനും മറ്റ് അറബ് രാജ്യങ്ങൾക്കുമിടയിലെ ഒരു മധ്യവർത്തിയായിട്ടാണ് കുവൈത്ത് ഈ പ്രശ്‌നത്തിൽ നിലകൊള്ളുന്നത്.