കോതമംഗലം: നേര്യമംഗലത്ത് വനം വകുപ്പധികൃതർ ആദിവാസി വൈദ്യനിൽ പിടിച്ചെടുത്ത ആമകൾ അത്യപൂർവ്വ ഇനത്തിൽപ്പെട്ടതും അമൂല്യഔഷധ ഗുണമുള്ളതെന്നും വ്യക്തമായി.

ഇയാൾ ഈ ഇനത്തിൽപ്പെട്ട ആമയെ പുറമേ വിൽപ്പന നടത്തിയിട്ടുണ്ടോ എന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.ഇതിന്റെ ഓരോഭാഗങ്ങളും മനുഷ്യരിൽ ഉണ്ടാവുന്ന നിരവധി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കാവുന്നതാണെന്നാണ് ലഭ്യമായവിവരം. ഇത്തരം ആമകളേക്കുറിച്ച് പുറം ലോകമറിഞ്ഞാൽ ഇവയെ കൂട്ടത്തോടെ പികൂടാൻ മാഫിയകൾ രംഗത്തിറങ്ങുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പധികൃതർ സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.

വിജയചാലീസ് സിൽവാറ്റിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചൂരൽആമയെയാണ് നേര്യമംഗലം അഞ്ചാംമൈൽ ആദിവാസി കോളനിവാസി മുത്തുവിന്റെ വീട്ടിൽ നിന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ എൻ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള വനപാലകസംഘം കണ്ടെത്തിയത്.

അന്താരാഷ്ട്ര മാർക്കറ്റിൽ വൻതുകക്ക് വിറ്റുപോകാൻ സാധ്യതയുള്ള ഈ ഇനത്തിൽപ്പെട്ട ആമകളേ ഇയാൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പധികൃതരുടെ പ്രാഥമീക നിഗമനം. വീട്ടിൽ ഒറ്റമൂലി ചികത്സാകേന്ദ്രം നടത്തിവരുന്ന മുത്തു ആമകളേ ഏതൊക്കെ വിവിധത്തിൽ മരുന്നുകൾക്കായി ഉപയോഗിച്ചു എന്നതിനെ കുറിച്ചും വനപാലക സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.

1912-ൽ ഇന്ത്യയുടെ പടിഞ്ഞാറെ അതിർത്തിയിൽ കണ്ടെത്തിയിരുന്നു.കേരളത്തിൽ സമുദ്ര നിരപ്പിൽനിന്നും 1500-ൽപ്പരം അടിഉയരത്തിലുള്ള ചിലപ്രദേശങ്ങളിലും ഈ യിനത്തിൽപ്പെട്ട ആമയെ കണ്ടത്തിയിരുന്നു.പിന്നീട് 70 വർഷത്തേക്ക് ഈ ഇനത്തിൽപ്പെട്ട ആമകളെകുറിച്ച് ശാസ്ത്രലോകത്തിന് യാതൊരറിവുമില്ലായിരുന്നു.1983-ൽ പശ്ചിമഘട്ടത്തിലെ ആനമല വനപ്രദേശത്തുനടന്ന പഠനങ്ങളിലാണ് ഈ ഇനത്തെ വീണ്ടും കണ്ടെത്തിയത്.

ഇവിടെ 35 ആമകളെയാണ് കണ്ടെത്തിയത്.23 ആൺ ആമകളേയും 9 പെൺ ആമകളേയും 3കുഞ്ഞുങ്ങളേയുമാണ് ഇവിടെ കണ്ടെത്തിയത്. 2007-2009 വരെ വിവിധ ഘട്ടങ്ങളായി നടത്തിയ പഠനത്തിൽ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരമായ ചാലക്കുടി വനമേഖലയിൽ ഈ ഇനത്തിൽപ്പെട്ട 135 ആമകളെ കണ്ടത്തിയിരുന്ന.1390 ഹെക്ടറിൽ 0.1ആയിരുന്നു ഈ ഇനത്തിൽപ്പെട്ട ആമകളുടെ എണ്ണം. 2010-ൽ ഈ മേഖലയിൽ തന്നെ നടന്ന സർവ്വേയിൽ ഇവയുടെ എണ്ണം 0.83 ആയികുറഞ്ഞു.

ആദിവാസികൾ മാംസത്തിനായി ഇവയെ വളർത്തുനായ്ക്കളേ ഉപയോഗിച്ച് വേട്ടയാടിയിരുന്നു.വന നശീകരണവും കൈയേറ്റവും മൂലം വംശനാശ ഭീഷിനേരിടുന്ന ഇനത്തിപ്പെട്ട ഇവയെ സംരക്ഷിക്കാൻ 24 പ്രാവർത്തീകമായിട്ടുള്ളതും12 നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പദ്ധതികൾ കേരളത്തിൽ നിലവിലുണ്ട്. ഈയിനത്തിൽപ്പെട്ട ആമകളേ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ-1 ഇനത്തിൽപ്പെടുത്തി സംരക്ഷിച്ചു വരുന്നതാണ്.

ഇന്റർനാഷൽ യൂണിയൻ ഫോർ കൺസർവേഷൻ ഔഫ് നേച്ചർ 2000 മുതൽ ഈ ഇനത്തിൽപ്പെട്ട ആമകളെ റെഡ് ലിസ്റ്റിൽ പെടുത്തിയിരുന്നു.ഈയിനത്തിൽപ്പെട്ട ആമകളേ ദോഷകരമാകുന്ന നീക്കങ്ങൾ നടത്തുന്നത് ഏഴുവർഷം വരെ തടവും 25000 രൂപ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്.