- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഷ്ടിച്ച് പത്താം ക്ലാസ് കടന്നു കൂടിയ ഒരാളുടെ മാർക്ക് ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു; നൂറിൽ മുപ്പിതയഞ്ചും മുത്തപ്പിതായറും മുപ്പത്തിയെട്ടും ഒക്കെ മാർക്ക് കിട്ടിയ തുഷാർ ഇന്നിപ്പോൾ കളക്ടറാണ്; കുറഞ്ഞ മാർക്ക് കിട്ടുന്നവർ ഒന്നിനും കൊള്ളാത്തവരാണെന്ന് വിധിയെഴുതുന്നവർ വായിക്കാൻ
തിരുവനന്തപുരം കഴിഞ്ഞ കുറേ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പത്താംക്ലാസുകാരന്റെ മാർക്ക് ലിസ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾ വൈറലാണ്. മക്കൾക്ക് ഒന്നാം റാങ്കും, ഡിസ്റ്റിൻക്ഷനുമൊക്കെ കിട്ടിയില്ലെങ്കിൽ അവർ മണ്ടന്മാരും ഒന്നിനും കൊള്ളാത്തവരുമാണെന്ന് മാതാപിതാക്കളും മറ്റുള്ളവരും വിധിയെഴുതുന്ന രാജ്യത്താണ് ഈ മാർക്ക് ലിസ്റ്റിന്റെ പ്രസക്തി. ?
?ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോ?ഗസ്ഥനായ തുഷാർ ഡി സുമേറയുടെ മാർക് ലിസ്റ്റാണ് മറ്റൊരു ഐഎഎസ് ഉദ്യോ?ഗസ്ഥനായ അവിനീഷ് സരൺ ഷെയർ ചെയ്തത്. ഇവൻ ഒരു മരമണ്ടനാണ്, ഒന്നിനും കൊള്ളത്തില്ല, കഷ്ടിച്ച് പത്താം ക്ലാസ് കടന്നുകൂടിയ ഇവന്റെ ഭാവിയെന്താകും എന്നൊക്കെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ, മക്കളെ എഴുതിത്ത്തള്ളരുതെന്ന സന്ദേശമാണ് അവിനീഷ് സരൺ സുമേറയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചതിലൂടെ ഈ ലോകത്തോട് ട്വിറ്ററിലൂടെ വിളിച്ചുപറഞ്ഞത്.
- ഇപ്പോഴത്തെ ബറൂച്ച് കളക്ടറായ തുഷാർ സുമേറയുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് എനിക്ക് അദ്ദേഹം കുറച്ചുനാൾ മുൻപ് കാണിച്ചുതന്നിരുന്നു. ഓരോ വിഷയങ്ങൾക്കും പാസ് മാർക്ക് മാത്രം, ഇം?ഗ്ലീഷിന് 100-ൽ 35, കണക്കിന് 100-ൽ 36, സയൻസിന് 100-ൽ 38 ഇത്തരത്തിൽ കഷ്ടിച്ച് പത്താം ക്ലാസ് കടന്നുകൂടിയ ചെറുപ്പക്കാരൻ ഒന്നിനും കൊള്ളാത്തവനാണെന്ന് സ്?കൂൾ അധികൃതർക്ക് പുറമേ, തുഷാറിന്റെ ?ഗ്രാമവാസികളും വിധിയെഴുതി.
പക്ഷേ, അഹമ്മദാബാദ് സ്വദേശിയായ തുഷാർ സുമേറ ഇതുകൊണ്ടൊന്നും തകരുകയോ, തളരുകയോ ചെയ്തില്ല. പത്താം ക്ലാസ് കഴിഞ്ഞ ശേഷം തുടർവിദ്യാഭ്യാസം സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു. ബിഎ ആർട്‌സിൽ ബിരുദം നേടി പിന്നീട് താൻ പഠിച്ച സ്‌കൂളിൽ തന്നെ 2004 മുതൽ 2007വരെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പഠിപ്പിച്ചു. ഒറ്റമുറി വാടക വീട്ടിൽ താമസിച്ച് സൈക്കിൾ ചവിട്ടിയാണ് താൻ പഠിച്ച ??ഗ്രാമീണ സ്‌കൂളിൽ അദ്ധ്യാപകനായി ജീവിതം മുന്നോട്ടുനീക്കിയത്. ഇതിനിടയിൽ വിവാഹം കഴിഞ്ഞു, കുട്ടികളുമായി. എന്നിട്ടും, കൂടുതൽ പഠിക്കാനും മുന്നേറാനുമുള്ള ആ?ഗ്രഹം അദ്ദേഹം ഉപേക്ഷിച്ചില്ല.
സ്‌കൂളിൽ അദ്ധ്യാപകനായിരിക്കുമ്പോഴും സിവിൽ സർവ്വീസ് നേടാനുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 2012-ൽ സിവിൽ സർവ്വീസ് പരീക്ഷ പാസായി. ?ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ?ഗുജറാത്ത് കേഡറിൽ നിയമനവും ലഭിച്ചു. കേവലം മാർക്കിന്റെ വലിപ്പമല്ല, കുട്ടികളെ മുന്നോട്ട് നയിക്കുന്നത്.
അതിലുപരി അവരിൽ ആത്മവിശ്വാസവും, കഠിനാധ്വാനവും വളർത്താനുള്ള ചുമതലയാണ് അദ്ധ്യാപകരും മറ്റുള്ളവരും ഏറ്റെടുക്കേണ്ടത്. കൂടുതൽ മാർക്ക് വാങ്ങുന്നവർ ജീവിതത്തിൽ വിജയിക്കണമെന്നില്ല. കുറഞ്ഞ മാർക്ക് കിട്ടിയവർ ജീവതത്തിൽ വിജയിച്ച ചരിത്രവുമുണ്ട്, അതാണ്, തുഷാർ സുമേറ ലോകത്തോട് വിളിച്ചുപറയുന്നത്.