- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തിന്റെ മറവിൽ അഴിമതിക്കാർ അഴിഞ്ഞാടിയപ്പോൾ തൃശൂരിലെ പെൺസിംഹം വീണ്ടും കളത്തിലിറങ്ങി; അർഹതയില്ലാതെ 10,000 രൂപ കൈപ്പറ്റിയ 500 പേരിൽ നിന്നും പണം തിരിച്ചു പിടിച്ച് അനുപമ ഐഎസ്; പ്രളയ ബാധിതർക്കുള്ള അടിയന്തിര സഹായം കൈപ്പറ്റിയ അനർഹരെയെല്ലാം പിടികൂടാൻ ഉറച്ച് തൃശൂർ കളക്ടർ
തൃശൂർ: പ്രളയത്തിന്റെ മറവിൽ ദുരിതബാധിതർക്കുള്ള അടിയന്തിര ധനസഹായം കൈപ്പറ്റിയ അനർഹർക്കെല്ലാം പണികൊടുത്ത് തൃശൂരിലെ പെൺസിംഹം. പ്രളയത്തിന്റെ മറവിൽ അഴിമതിക്കാർ അഴിഞ്ഞാടിയപ്പോഴാണ് അനുപമ ഐഎഎസ് കളത്തിലിറങ്ങിയത്. അടിയന്തിരസഹായമായ 10,000 രൂപ കൈപ്പറ്റിയവർക്കെല്ലാം പണി കൊടുക്കുകയും ചെയ്തു. ധനസഹായ വിതരണത്തിൽ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് 500 പേരിൽ നിന്നും പണം തിരികെ പിടിച്ചാണ് അനുപമ ഐഎഎസ് വീണ്ടും താരമായിരിക്കുന്നത്. പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായത്തിലും അനർഹർ കയറിപറ്റിയതായി പരാതികൾ ഉയർന്നതിനെ തുടർന്ന് അന്വേഷണത്തിന് കളക്ടർ ഉത്തരവിടുകയായിരുന്നു. പരാതികളിൽ അന്വേഷണം നടത്തിയ ജില്ലാഭരണകൂടം അനർഹരായ അഞ്ഞൂറുപേരിൽ നിന്ന് പണം തിരിച്ചുപിടിച്ചു. ധനസഹായം സംബന്ധിച്ച് നിരവധി പരാതികൾ ദിവസവും ലഭിക്കുന്നുണ്ടെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. അതേസമയം ർഹരായ ചിലർക്ക് സഹായം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ബാങ്ക് അക്കൗണ്ട് നമ്
തൃശൂർ: പ്രളയത്തിന്റെ മറവിൽ ദുരിതബാധിതർക്കുള്ള അടിയന്തിര ധനസഹായം കൈപ്പറ്റിയ അനർഹർക്കെല്ലാം പണികൊടുത്ത് തൃശൂരിലെ പെൺസിംഹം. പ്രളയത്തിന്റെ മറവിൽ അഴിമതിക്കാർ അഴിഞ്ഞാടിയപ്പോഴാണ് അനുപമ ഐഎഎസ് കളത്തിലിറങ്ങിയത്. അടിയന്തിരസഹായമായ 10,000 രൂപ കൈപ്പറ്റിയവർക്കെല്ലാം പണി കൊടുക്കുകയും ചെയ്തു. ധനസഹായ വിതരണത്തിൽ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് 500 പേരിൽ നിന്നും പണം തിരികെ പിടിച്ചാണ് അനുപമ ഐഎഎസ് വീണ്ടും താരമായിരിക്കുന്നത്.
പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായത്തിലും അനർഹർ കയറിപറ്റിയതായി പരാതികൾ ഉയർന്നതിനെ തുടർന്ന് അന്വേഷണത്തിന് കളക്ടർ ഉത്തരവിടുകയായിരുന്നു. പരാതികളിൽ അന്വേഷണം നടത്തിയ ജില്ലാഭരണകൂടം അനർഹരായ അഞ്ഞൂറുപേരിൽ നിന്ന് പണം തിരിച്ചുപിടിച്ചു. ധനസഹായം സംബന്ധിച്ച് നിരവധി പരാതികൾ ദിവസവും ലഭിക്കുന്നുണ്ടെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
അതേസമയം ർഹരായ ചിലർക്ക് സഹായം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പറിൽ വന്ന പിശകും ആദ്യഘട്ടത്തിൽ വ്യക്തമായ പരിശോധന നടത്താൻ കഴിയാത്തതുമാണ് കാരണം. വരും ദിവസങ്ങളിൽ പ്രശ്‌നം പരിഹരിക്കും. ഇതിനകം 1,6000ത്തിലധികം പേർക്ക് പതിനായിരം രൂപ വീതം നൽകി. 1800 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ നഷ്ടത്തിന്റെ വ്യാപ്തി കൂടും. തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ 350 കോടിരൂപ വേണം. വീട് നഷ്ടപ്പെട്ടവരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇവർക്ക് താമസിക്കാൻ ആവശ്യമായ സൗകര്യം സൃഷ്ടിക്കുന്നതിലായിരിക്കും മുൻഗണന.
പ്രളയബാധിത പ്രദേശങ്ങളിൽ ജിയോളജി വകുപ്പും കെ.എഫ്.ആർ.ഐയും നടത്തിയ പരിശോധനയിൽ 25 സ്ഥലങ്ങൾ തത്കാലം വാസയോഗ്യമല്ലെന്നാണ് റിപ്പോർട്ട്. ഒരു മഴ കൂടി കഴിഞ്ഞാലേ ഭൂപ്രകൃതി സംബന്ധിച്ച് വ്യക്തമായ നിഗമനങ്ങളിലെത്താനാകൂ. പ്രളയമാലിന്യം പൂർണമായും മാറ്റാനുള്ള നടപടി തുടരുകയാണ്. ഇലക്ട്രോണിക് സാധനങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനാകില്ല. കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ ഇവർക്ക് പലിശരഹിത വായ്പ ലഭിക്കും. 30,000 അപേക്ഷകൾ ഈ വിഭാഗത്തിൽ ലഭിച്ചിട്ടുണ്ട്. 28 മുതൽ വായ്പ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.