- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം; വിശപ്പകറ്റുന്നത് അമ്പലത്തിലെ ചോറു കഴിച്ച്; സമരത്തിന് പോയാൽ മെമോയും കിട്ടും; ടിവി ന്യൂ ചാനലിൽ സമ്പൂർണ്ണ പ്രതിസന്ധി; ഭീഷണിയുടെ സ്വരം കടുപ്പിച്ച് മാനേജ്‌മെന്റ്
കൊച്ചി: ടിവി ന്യൂ, ഇന്ത്യാവിഷൻ വാർത്താ ചാനലുകളിലെ ജീവനകാർക്ക് ശമ്പള കുടിശിക ഉടൻ നൽകണമെന്നു അവശ്യപെട്ടുകൊണ്ട് കേരള പത്രപ്രവർത്തക യുണിയൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത ടിവി ന്യൂ ജീവനകാർക്ക് മാനേജ്‌മെന്റു കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മാതൃഭൂമി ന്യൂസ് ചാനലിൽ ഇന്റർവ്യൂനായി പോയവക്കും സമരത്തിന് പോ
കൊച്ചി: ടിവി ന്യൂ, ഇന്ത്യാവിഷൻ വാർത്താ ചാനലുകളിലെ ജീവനകാർക്ക് ശമ്പള കുടിശിക ഉടൻ നൽകണമെന്നു അവശ്യപെട്ടുകൊണ്ട് കേരള പത്രപ്രവർത്തക യുണിയൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത ടിവി ന്യൂ ജീവനകാർക്ക് മാനേജ്‌മെന്റു കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
മാതൃഭൂമി ന്യൂസ് ചാനലിൽ ഇന്റർവ്യൂനായി പോയവക്കും സമരത്തിന് പോയതാണെന്ന് കരുതി കമ്പനി നോട്ടീസ് അയച്ചു. രണ്ടു മാസത്തിനു മുകളിലായി ഇവിടുത്തെ ജീവനകാർക്ക് ശമ്പളം കിട്ടിയിട്ട് ക്രിസ്മസ് ദിനത്തിൽ പോലും കമ്പനി തങ്ങളെ അവഗണിക്കുകയായിരുന്നവെന്ന് ജീവനക്കാർ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഫ്‌ളവേഴ്‌സ് ടിവി യുടെ ന്യൂസ് ചാനൽ ഓൺ എയർ എത്തിക്കാൻ ടി വി ന്യൂ ചാനലുമായി കൈകോർക്കാനായി അവസാന വട്ട ചർച്ചകൾ നടക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതിലും നടപടികൾ ഒന്നും ഉണ്ടാകാത്തത് മുലം ചാനൽ ഏതാണ്ട് പൂടുന്ന മട്ടില്ലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
അതിനിടെ ചാനൽ പൂർണ്ണമായും ബിസിനസ് ചാനൽ ആക്കാനുള്ള നിക്കമാണ് മാനേജ്‌മെന്റു നടത്തുന്നത് എന്നറിയുന്നു, ഈ സാഹചര്യത്തിൽ വാർത്ത ചാനൽ എന്ന ലേബലിൽ ഓടുന്ന ചാനലിൽ ജോലി ചെയ്യുന്ന നിലവില്ലുള്ള ജിവനക്കാരിൽ പകുതിയോളം പേരെ ചാനലിൽ നിന്നും പിരിച്ചു വിടാൻ മാനേജ്‌മെന്റു തന്ത്രം നടത്തുന്നതായി ആരോപണമുണ്ട്. അതുപോലെ മറ്റു ചാനലുകളിൽ ജോലി തേടുന്ന മാദ്ധ്യമ പ്രവർത്തകരോടും, ജിവനക്കാരോടും ധൈര്യമായി മറ്റു സ്ഥലങ്ങളിൽ ജോലിക്കായി ശ്രമിച്ചോളുയെന്നും ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ശമ്പളം നൽക്കാൻ കഴിയില്ലെന്നും മാനേജ്‌മെന്റു പറഞ്ഞതായി ജീവനക്കാർ പറയുന്നു.
ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പരിപൂർണ ബിസിനസ് ചാനലായി മുന്നോട് പോവുകയാണെങ്കിൽ ജോബ് കട്ടിങ്‌നു കമ്പനി വിധേയരാവുമെന്നു നേരിട്ട് പല മാദ്ധ്യമപ്രവർത്തകരേയും ചാനൽ അധികൃതർ അറിയിച്ചതായി ആറിയുന്നു. ഒപ്പം ഇനി മുതൽ മാദ്ധ്യമപ്രവർത്തകർ വാർത്തയോടൊപ്പം പരസ്യങ്ങൾ തേടി പിടിക്കണമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞിരുന്നതായും ടിവി ന്യൂ വിലെ ചില മാദ്ധ്യമപ്രവർത്തകർ പറയുന്നു
ഡൽഹി ഉൾപടെയുള്ള ന്യൂസ് ബ്യുറോകളിൽ ജോലി ചെയുന്നവർ രണ്ടു മാസത്തിനു മുകളിലായി ശമ്പളം മുടങ്ങിയതിനാൽ അവിടെ ജോലി നിർത്തി തിരിച്ചു നാട്ടിലെത്തി. മുന്നു മാസത്തെ ശമ്പളം മുടങ്ങിയതിന്നാൽ ഇവിടുത്തെ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രശങ്ങൾ ഇപ്പോൾ നേരിടുകയാണ്. പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും ഇവരുടെ കൈയിൽ പണം ഉണ്ടാകാറില്ല. പലരും ഉച്ചഭക്ഷണത്തിനായി ഇപ്പോൾ അശ്രയിക്കുന്നത് അടുത്തുള്ള ക്ഷേത്രങ്ങളിൽ ഉച്ചക്ക് വിതരണം ചെയ്യുന്ന പ്രസാദ ഊട്ടിൽ കിട്ടുന്ന ഭക്ഷണം കൊണ്ടാണെന്നും ജീവനക്കാർ പറയുന്നു
ടിവി ന്യൂ ജീവനക്കാരുടെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ടിവി ന്യൂ, ഇന്ത്യാ വിഷൻ ജീവനക്കാരുടെ ശമ്പള കുടിശിക ഉടൻ കൊടുത്തു തിർക്കുക, ഇന്ത്യാവിഷൻ വിണ്ടും തുടർന്ന് പ്രവർത്തിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാർച്ച്.