- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാൻ ടിയാൽ; ഫെബ്രുവരിയിലെ ടെൻഡർ നടപടികളിലും പങ്കെടുക്കും; സ്വകാര്യവത്കരണത്തിൽ ആദ്യ പരിഗണന സർക്കാർ കമ്പനിക്ക് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും; അദാനിക്ക് തീറെഴുതാൻ കേന്ദ്രം തീരുമാനിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം ടിയാലിന് കിട്ടുമോ?
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളമായ തലസ്ഥാനത്തെ സ്വന്തമാക്കാൻ സംസ്ഥാന സർക്കാർ കമ്പനി രൂപീകരിച്ചു. കൊച്ചി കണ്ണൂർ മോഡലിലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. 'തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്' (ടിയാൽ) എന്നപേരിലാണ് കമ്പനി.സ്വകാര്യവത്കരിക്കാനുള്ള ആറ് വിമാനത്താവളങ്ങളുടെ കൂട്ടത്തിൽനിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കമ്പനി രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ നടപടികളിൽ പങ്കെടുക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവർ അംഗങ്ങളായുമാണ് കമ്പനി. 10 ലക്ഷം രൂപ സർക്കാരിന്റെ പ്രാരംഭ ഓഹരിയും അഞ്ചുലക്ഷം രൂപ മൂലധനവുമുണ്ട്.കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ, കെ.എസ്‌ഐ.ഡി.സി, കിഫ്ബി, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവ ടിയാലിൽ ഓഹരിയെടുക്കും. മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായിട്ടാകും അത് എങ്ങനെ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ക
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളമായ തലസ്ഥാനത്തെ സ്വന്തമാക്കാൻ സംസ്ഥാന സർക്കാർ കമ്പനി രൂപീകരിച്ചു. കൊച്ചി കണ്ണൂർ മോഡലിലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. 'തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്' (ടിയാൽ) എന്നപേരിലാണ് കമ്പനി.സ്വകാര്യവത്കരിക്കാനുള്ള ആറ് വിമാനത്താവളങ്ങളുടെ കൂട്ടത്തിൽനിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കമ്പനി രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ നടപടികളിൽ പങ്കെടുക്കും.
സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവർ അംഗങ്ങളായുമാണ് കമ്പനി. 10 ലക്ഷം രൂപ സർക്കാരിന്റെ പ്രാരംഭ ഓഹരിയും അഞ്ചുലക്ഷം രൂപ മൂലധനവുമുണ്ട്.കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ, കെ.എസ്‌ഐ.ഡി.സി, കിഫ്ബി, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവ ടിയാലിൽ ഓഹരിയെടുക്കും. മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായിട്ടാകും അത് എങ്ങനെ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്നും സ്വകാര്യപങ്കാളിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ചീഫ് സെക്രട്ടറിയെയും സെക്രട്ടറിമാരെയും ക്ഷണിക്കണമെന്നും ലേലം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചുള്ള സാഹചര്യമാണെങ്കിൽ സംസ്ഥാനസർക്കാരിന് 26 ശതമാനം ഓഹരിയുള്ള ടിയാലിന് ആദ്യപരിഗണന നൽകണം. സർക്കാരിന് ആവശ്യമില്ലെങ്കിൽ മാത്രമേ മറ്റു സ്വകാര്യ കമ്പനികളെ പരിഗണിക്കാവൂ.വിമാനത്താവളങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച മുൻ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് പ്രത്യേക പരിഗണനയുണ്ടാവണമെന്ന ആവശ്യവും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ കേന്ദ്രത്തിൽനിന്നുള്ള മറുപടിക്ക് കാക്കുകയാണ് സംസ്ഥാന സർക്കാർ .
ഫെബ്രുവരി 28-ന് കരാർ നൽകാനുള്ള നടപടികളുമായാണ് എയർപോർട്ട് അഥോറിറ്റി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസനത്തിനുമായി താത്പര്യമുള്ള കമ്പനികൾക്കായി ജനുവരി 17-ന് പ്രീ ബിഡ് കോൺഫറൻസ് നടത്തും. സാങ്കേതിക ടെൻഡർ ഫെബ്രുവരി 16-നും സാമ്പത്തിക ടെൻഡർ 25-നും തുറക്കും. സിയാലും ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്നാണിത്. ടെൻഡർ യോഗ്യതകൾ സംബന്ധിച്ച പരിശോധനകൾ നടത്താൻ സിയാൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം ഉൾപ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വർഷത്തേക്ക് കരാർ നൽകാനാണ് കേന്ദ്രതീരുമാനം. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കരാറെടുക്കുന്നവർ വിമാനത്താവള അഥോറിറ്റിക്ക് ഫീസ് നൽകണം. യാത്രക്കാരിൽനിന്ന് യൂസർഫീ ഈടാക്കാനുള്ള അധികാരമുണ്ടാകും. സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴിൽത്തന്നെ ലഭ്യമാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വിമാനത്താവളം അദാനിക്ക് തീറെഴുതാനാണ് നീക്കം എന്ന് നേരത്തെ തന്നെ ആരോപണവുമുണ്ട്.നഗരമദ്ധ്യത്തിൽ വിമാനത്താവളത്തിന്റെ 628.70 ഏക്കർ ഭൂമിയിലാണ് എല്ലാവരുടെയും കണ്ണ്. തുടക്കത്തിൽ 50 വർഷത്തേക്ക് സർവസ്വാതന്ത്ര്യം നൽകി വിമാനത്താവളവും ഈ ഭൂമിയും സ്വകാര്യകമ്പനികൾക്ക് പാട്ടത്തിന് പതിച്ചു നൽകുകയാണ്. ഓപ്പറേഷൻസ്, വികസനം, നടത്തിപ്പ് എന്നിവയിൽ 100ശതമാനം സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. സംസ്ഥാനത്ത് നഗരപരിധിയിൽ സ്ഥിതി ചെയ്യുന്ന ഏക എയർപോർട്ട് തലസ്ഥാനത്തേത് ആണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൈവശമുള്ള അദാനിക്ക് വിമാനത്താവളം കൂടി കിട്ടിയാൽ കേരളത്തിൽ രാജാവായി വിലസാം. തുച്ഛമായ മുതൽമുടക്കിൽ അദാനി വിമാനത്താവളം കൈക്കലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യപടിയായി ഹൈദരാബാദിനടുത്ത് ഷംസാബാദിൽ അദാനി എയ്‌റോസ്‌പേസ് പാർക്ക് വെള്ളിയാഴ്ച തുറന്നു. ഇസ്രയേൽ പങ്കാളിയുമായി ചേർന്ന് 15മില്യൺ ഡോളറിന്റെ സംരംഭമാണിത്.