കൊച്ചി : പ്രമുഖ ടൂ-ത്രീ വീലർ ഉൽപ്പാദകരായ ടിവി എസ് മോട്ടോർ കമ്പനി എല്ലാ ജീവനക്കാർക്കും തൊട്ടടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യ കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നു. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കുത്തിവയ്‌പ്പ് നേരിട്ടും പരോക്ഷമായും രാജ്യത്തുടനീളമുള്ള 35,000 ജീവനക്കാർക്ക് ഉപകാരപ്രദമാകും.

ടിവി എസ് കമ്പനി ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നുവെന്നും പകർച്ചവ്യാധിയുടെ കാലത്ത് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഡോക്ടർ ഓൺകോൾ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ പരിപാടികളിലൂടെ ആവശ്യമായ പിന്തുണ കമ്പനി നൽകി പോന്നിരുന്നുവെന്നും കുത്തിവയ്‌പ്പിലൂടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷയിലുള്ള ഉത്തരവാദിത്വം തുടരുമെന്നും ടിവി എസ് മോട്ടോർ കമ്പനി ഹ്യൂമൺ റിസോഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആർ. അനന്തകൃഷ്ണൻ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 60 വയസിനു മുകളിലൂള്ള ജീവനക്കാർക്കും 45 വയസിനു മുകളിലുള്ള മറ്റു രോഗ ബാധിതർക്കുമായിരിക്കും കുത്തിവയ്‌പ്പ് നൽകുക.