- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി സ്ത്രീകളെ അവഹേളിക്കുന്ന അഭിജീതിനും പരേഷ് റാവലിനുമെതിരെ ട്വിറ്ററിന്റെ നടപടി; അരുന്ധതി റോയിക്കെതിരായ ട്വീറ്റ് ഡിലീറ്റ് ചെയ്യണം; അഭിജീതിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: മോശം പരാമർശങ്ങളുടെ പേരിൽ ബോളിവുഡ് ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. തുടർച്ചയായി സ്ത്രീകളടക്കമുള്ളവർക്കെതിരായി മോശം ട്വീറ്റുകൾ നടത്തിയതിന്റെ പേരിലാണ് ട്വിറ്റർ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. അരുന്ധതി റോയിക്കെതിരായി ബിജെപി എംപി പരേഷ് റാവൽ നടത്തിയ ട്വീറ്റ് ഡിലീറ്റ് ചെയ്യാനും ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹല റാഷിദിനെക്കുറിച്ച് മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിജിത്തിനെതിരെ പരാതി നൽകിയിരുന്നു. ബിജെപി നേതാവ് ഉൾപ്പെട്ട സെക്സ് റാക്ക് പിടിയിലായത് സംബന്ധിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിനെ തുടർന്ന് ഷഹല റാഷിദിനെ അപമാനിക്കുന്ന തരത്തിൽ അഭിജീത് ട്വീറ്റ് ചെയ്തു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശമുയർന്നിരുന്നു. അഭിജീതിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായും അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതായും ചൂണ്ടിക്കാട്ടി ഷഹല റാഷിദ് ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകൾക്കെതിരായി ലൈംഗിക ചുവയുള്ള, അപകീർത്തികരമായ ട്വീറ്റുകൾ
ന്യൂഡൽഹി: മോശം പരാമർശങ്ങളുടെ പേരിൽ ബോളിവുഡ് ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. തുടർച്ചയായി സ്ത്രീകളടക്കമുള്ളവർക്കെതിരായി മോശം ട്വീറ്റുകൾ നടത്തിയതിന്റെ പേരിലാണ് ട്വിറ്റർ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. അരുന്ധതി റോയിക്കെതിരായി ബിജെപി എംപി പരേഷ് റാവൽ നടത്തിയ ട്വീറ്റ് ഡിലീറ്റ് ചെയ്യാനും ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹല റാഷിദിനെക്കുറിച്ച് മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിജിത്തിനെതിരെ പരാതി നൽകിയിരുന്നു. ബിജെപി നേതാവ് ഉൾപ്പെട്ട സെക്സ് റാക്ക് പിടിയിലായത് സംബന്ധിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിനെ തുടർന്ന് ഷഹല റാഷിദിനെ അപമാനിക്കുന്ന തരത്തിൽ അഭിജീത് ട്വീറ്റ് ചെയ്തു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശമുയർന്നിരുന്നു. അഭിജീതിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായും അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതായും ചൂണ്ടിക്കാട്ടി ഷഹല റാഷിദ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
സ്ത്രീകൾക്കെതിരായി ലൈംഗിക ചുവയുള്ള, അപകീർത്തികരമായ ട്വീറ്റുകൾ നടത്തിയതിന് മുൻപും അഭിജീത് നടപടികൾ നേരിട്ടിട്ടുണ്ട്. 2016ൽ പത്രപ്രവർത്തക സ്വാതി ചതുർവ്വേദിക്കെതിരായി ഇത്തരം ട്വീറ്റ് ചെയ്തതിന് അഭിജീതിനെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, അരുന്ധതി റോയിക്കെതിരായ ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ പരേഷ് റാവലിനോട് ട്വിറ്റർ ആവശ്യപ്പെട്ടു. അരുന്ധതി റോയിയെ സൈനിക ജീപ്പിൽ കെട്ടണമെന്നായിരുന്നു, കശ്മീരിൽ യുവാവിനെ മനുഷ്യ കവചമായി ജീപ്പിൽ കെട്ടിയിട്ടതിനെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. 'കശ്മീരിലെ കല്ലേറുകാരനു പകരം അരുന്ധതി റോയിയെയാണ് ജീപ്പിൽ കെട്ടിയിടേണ്ടത്'- എന്നായിരുന്നു പരേഷ് റാവലിന്റെ വിവാദമായ ട്വിറ്റർ പോസ്റ്റ്.