- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതിലും വലിയ ഇന്റർനാഷണൽ അത്ലറ്റുകളെ ഞങ്ങൾ കണ്ടിട്ടുണ്ട്'; പാലയിൽ സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തിയ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിതാ കായികതാരത്തെയും ഭർത്താവിനെയും അസഭ്യം വിളിച്ചു മോശം പെരുമാറ്റം; സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ
പാലാ: പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായികതാരത്തോടും ഭർത്താവിനോടും മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെ്തു. പാലാ മുൻസിപ്പൽ സ്‌റേറഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിൽ, പ്രകാശൻ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
വരുന്ന തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വനിതാ കായികതാരം പറഞ്ഞു. കായികതാരങ്ങൾക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്നയാളും നടന്ന് താരത്തിന്റെ പരിശീലനം മുടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് താരത്തിന് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
ഇതോടെ ഇവർ സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു. പാലാ മുൻസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെ നഗരസഭാ അംഗങ്ങൾ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം5.30വ് പരിശീലനത്തിന് എത്തിയപ്പോഴാണ് സംഭവം. വനിതാ കായികതാരവും ഭർത്താവും സ്‌റ്റേഡിയത്തിൽ പരിശീലനത്തിന് നടത്തവേ 6.30തോടെ ഇതേ ട്രാക്കിൽ പ്രകാശനും സജീവൻ കണ്ടത്തിലും നടക്കുകയാിയരുന്നു. ഈ സമയം ട്രാക്കിൽ നിന്നും മാറാമോ എന്നു ഭർത്താവ് ചോദിച്ചതോടയാണ് ഇവർ കുപിതരായത്.
നീ പോടാ, പുല്ലേ നിന്നേക്കാൾ വലിയ അത്‌ലറ്റിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് വാക്കേറ്റം നടത്തുകയായരുന്നു. ഇതിനിടെ ഇടപെട്ട വനിതാ അത്‌ലറ്റിനെയും അസഭ്യം വിളിച്ചു. പി ടി ഉഷ കഴിഞ്ഞാൽ പിന്ന ഇവളാണല്ലോ എന്നു ചോദിച്ചായിരുന്നു അസഭ്യം. പരിശീലനം അവസാനിപ്പിക്കുന്ന ഘട്ടം എത്തിയപ്പോഴും ഇവർ എത്തി മോശം വാക്കുകൾ പറഞ്ഞതായി അത്‌ലറ്റ് പരാതിയിൽ പറയുന്നു.
സ്റ്റേഡിയത്തിലെ 6, 7, 8, ട്രാക്കുകൾ നടക്കുകയും വ്യായാമം ചെയ്യുന്നവർക്കും 1,2,3, 4, 5 ട്രാക്കുകൾ കായിക പരിശീലനം നടത്തുന്നവർക്കുമായി ഏർപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മറ്റിയിൽ പെട്ടവർ തന്നെ നില തെറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ