- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ് ബന്ധമുള്ള രണ്ട് തലശ്ശേരി സ്വദേശികൾ കൂടി അറസ്റ്റിൽ; പിടിയിലായ ഹംസയ്ക്ക് തീവ്രവാദ സംഘടനയുടെ രാജ്യന്തര നേതൃത്വവുമായു അടുത്ത ബന്ധം; ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരിലെ മുഖ്യകണ്ണി; കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന് പൊലീസ്
കണ്ണൂർ: കേരളത്തിൽ നിന്നും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരിലെ മുഖ്യകണ്ണി അറസ്റ്റിലായി. തലശ്ശേരി സ്വദേശിയായ ഹംസയാണ് ഐഎസ് റിക്രൂട്ട്‌മെന്റിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇന്നലെയാണ് ഹംസയെ പിടികൂടിയത്. ഇയാളെ കൂടാതെ തലശ്ശേരി സ്വദേശികളായ മനാഫും പിടിയിലായിരുന്നു. ഹംസയ്ക്ക് ഐ.എസിന്റെ രാജ്യാന്തര നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായിരുന്നു റിക്രൂട്ട്‌മെന്റെന്നും പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസാണ് അറസ്റ്റ് ചെയ്തത്്. ഐഎസ് ബന്ധം സംശയിക്കുന്ന കണ്ണൂർ സ്വദേശികളായ മൂന്നു യുവാക്കൾ അറസ്റ്റിൽ ഇന്നലെ അറസ്റ്റിലായിരുന്നു. തുർക്കിയിൽ നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരിൽ മൂന്നു പേരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണു സൂചന. മുണ്ടേരി കൈപ്പക്കയിൽ കെ. സി.മിഥിലാജ് (26), മയ്യിൽ ചെക
കണ്ണൂർ: കേരളത്തിൽ നിന്നും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരിലെ മുഖ്യകണ്ണി അറസ്റ്റിലായി. തലശ്ശേരി സ്വദേശിയായ ഹംസയാണ് ഐഎസ് റിക്രൂട്ട്‌മെന്റിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇന്നലെയാണ് ഹംസയെ പിടികൂടിയത്. ഇയാളെ കൂടാതെ തലശ്ശേരി സ്വദേശികളായ മനാഫും പിടിയിലായിരുന്നു. ഹംസയ്ക്ക് ഐ.എസിന്റെ രാജ്യാന്തര നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായിരുന്നു റിക്രൂട്ട്‌മെന്റെന്നും പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസാണ് അറസ്റ്റ് ചെയ്തത്്.
ഐഎസ് ബന്ധം സംശയിക്കുന്ന കണ്ണൂർ സ്വദേശികളായ മൂന്നു യുവാക്കൾ അറസ്റ്റിൽ ഇന്നലെ അറസ്റ്റിലായിരുന്നു. തുർക്കിയിൽ നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരിൽ മൂന്നു പേരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു പേർ കൂടി കസ്റ്റഡിയിലുണ്ടെന്നാണു സൂചന. മുണ്ടേരി കൈപ്പക്കയിൽ കെ. സി.മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം വിഹൗസിൽ എം വിറാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത സംഘടനയിൽ പ്രവർത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യുഎപിഎ 38,39 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. പിടിയിലായവർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു.
മൂന്നുപേരും വ്യത്യസ്ത സമയങ്ങളിലാണ് ഇറാൻ വഴി തുർക്കിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. മിഥിലാജ് ഷാർജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുൽ റസാഖ് ദുബായിലേക്കും സന്ദർശക വീസയിലാണു പോയത്. അവിടെനിന്ന് ഇറാൻ വഴി തുർക്കിയിലെത്തി. ഇസ്തംബുളിലെ ഐഎസ് ക്യാംപിൽ പരിശീലനം നേടിയ ശേഷം സിറിയയിലേക്കു കടക്കുന്നതിനിടെയാണു തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നത്. നാലുമാസം മുൻപ് നാട്ടിലെത്തിയ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ഐ.എസ് തല നഗരമായ റാഖ കഴിഞ്ഞ ആഴ്ചയിലെ ആക്രമണത്തിൽ തകർന്നതോടെയാണ് തീവ്രവാദികൾ ഇവിടം വിടാൻ തയ്യാരായത്. ഇതോടെ വാസ സ്ഥലം നഷ്ടപ്പെട്ട ഇവർ തിരിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞത്. ഇത്തരത്തിലുള്ള തീവ്രവാദികളുടെ മടക്കത്തെ അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. കേരളത്തിന് കേന്ദ്ര ഇന്റലിജൻസും വേണ്ടത്ര മുൻകരുതലെടുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാഖോ സിറിയയോ അഫ്ഘാനിസ്ഥാൻ വഴിയോ ആവാം ഇവരുടെ മടക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘമായോ ഒറ്റയക്കായോ ഇവർ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റസാഖ്, റാഷിദ്, മിദ്‌ലാജ് എന്നിവരെപ്പോലെ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാൻ സാധ്യതയുള്ളവർ വളരെക്കുടുതൽ ആണ്. തുർക്കിയിലും സിറിയയിലുമൊക്കെയായി യുദ്ധം ചെയ്യുന്നവരാണ് തിരിച്ച് വരാൻ സാധ്യതയുള്ളത്. ഇത് പോലെ തന്നെ സ്ലീപ്പർസെൽസും ഇന്ത്യയിൽ ശക്തി കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര രഹസ്യനേഷണ ഏജൻസി പറയുന്നു. ഇന്ത്യൻ പൗരത്വമുള്ള വ്യാജ രേഖകൾ ഉള്ളവരെ ശ്രദ്ധിക്കണമെന്ന് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്,തുർക്കി, ദുബായ്, ഇറാൻ, സൗദി തുടങ്ങിയ രാജ്യങ്ങളോട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.
അതിനിടെ ഉത്തരമലബാറിൽനിന്ന് ഐ.എസിലേക്ക് ആളെ റിക്രൂട്ടുചെയ്യുന്നതിന് പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വലയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഹംസയാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. നേരത്തേ ഡൽഹിയിൽ പിടിയിലായ ഷാജഹാൻ, കൊല്ലപ്പെട്ട ഷമീർ, ഷജിൽ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. ഇവർ മുഖേനയാണ് മറ്റുള്ള പലരെയും ചേർത്തത്.തീവ്ര ഇസ്ലാം ചിന്താഗതികളും ജിഹാദിസന്ദേശങ്ങളും ഇവരിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽമുജാഹിർ എന്ന പേരിൽ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.
കുടുംബങ്ങളൊന്നിച്ച് സിറിയയിലേക്ക് പോകാനുള്ള പ്രേരണയും ഇയാളാണ് നൽകിയതെന്നും പൊലീസ് പറയുന്നു.രാജ്യത്ത് ഒരിടത്തുമില്ലാത്ത രീതിയിൽ ഇത്രയധികം പേർ ഒന്നിച്ച് ഐ.എസിൽ ചേരാനിടയാവാനുള്ള സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഐ.എസിൽചേർന്ന എഴുപതോളം പേരിൽ ഭൂരിഭാഗവും കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നാണ്. കാസർകോട് ജില്ലയിലെ പടന്ന-തൃക്കരിപ്പൂർ മേഖലയിൽനിന്ന് 21 പേർ, കണ്ണൂർ ജില്ലയിലെ വളപട്ടണത്തുനിന്ന് കുടുംബമടക്കം 15 പേർ, ചക്കരക്കൽ ഭാഗത്തുനിന്ന് പത്തുപേർ, കനകമലയിൽനിന്ന് 10 പേർ എന്നിവരും ഇതിൽപ്പെടും.