- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ഡിക്കി തുറന്നുകിടന്നത് വിളിച്ചു പറഞ്ഞ യുവാവിനെ കൊന്ന സംഭവം: ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടിയിൽ
മാവേലിക്കര: കാറിന്റെ ഡിക്കി തുറന്നത് കണ്ട് വിളിച്ചു പറഞ്ഞ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. പ്രതികളായ റോബിൻ ഡേവിഡ്, ബിബിൻ വർഗീസ് (സായിപ്പ്) എന്നിവരാണ് പിടിയിലായത്. അസഭ്യം വിളിച്ചുപറഞ്ഞെന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഡെസ്റ്റമൺ കൊല
മാവേലിക്കര: കാറിന്റെ ഡിക്കി തുറന്നത് കണ്ട് വിളിച്ചു പറഞ്ഞ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. പ്രതികളായ റോബിൻ ഡേവിഡ്, ബിബിൻ വർഗീസ് (സായിപ്പ്) എന്നിവരാണ് പിടിയിലായത്.
അസഭ്യം വിളിച്ചുപറഞ്ഞെന്ന് തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഡെസ്റ്റമൺ കൊല്ലപ്പെട്ടത്.
മാവേലിക്കര പന്തളം റോഡിൽ കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിന് മുൻവശം തിങ്കളാഴ്ച രാത്രി 1.30ഓടെയാണ് സംഭവം നടന്നത്. പ്രതികളെല്ലാം ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നാണ് സൂചന.
കൊല്ലം ശാസ്താംകോട്ട ഹെവൻസ് റിഥം എന്ന നാസിക് ഡോൾ ട്രൂപ്പിലെ അംഗമാണ് ഡെസ്റ്റമൺ. ട്രൂപ്പിലെ അംഗങ്ങളായ ജിഫിൻ, അഖിൽ, അരുൺ എന്നിവരോടൊപ്പം മാവേലിക്കര പൊറ്റമേൽക്കടവ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിൽ ബാൻഡ്‌മേളം കണ്ടശേഷം തിരികെ ശാസ്താംകോട്ടയ്ക്ക് ബൈക്കിലും സ്‌കൂട്ടറിലുമായി പോകുകയായിരുന്നു. കൊച്ചാലുംമൂട്ടിലുള്ള പെട്രോൾ പമ്പിൽനിന്ന് പെട്രോൾ നിറയ്ക്കുന്നതിനിടെ അവിടെ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
കാറിന്റെ ഡിക്കി തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡെസ്റ്റമണും കൂട്ടുകാരും ആ വിവരം കാറിലുണ്ടായിരുന്നവരെ ധരിപ്പിച്ചു. ഡിക്കി തുറന്നുകിടക്കുന്നതിന് നിങ്ങൾക്കെന്താ കാര്യമെന്ന് ചോദിച്ച് കാറിലുണ്ടായിരുന്നവർ തങ്ങളുമായി വാക്കുതർക്കമുണ്ടായതായി ഡെസ്റ്റമണിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.
തുടർന്ന് ശാസ്താംകോട്ടയിലേക്ക് പോകുകയായിരുന്നവരെ കാറിലെ സംഘം പിന്തുടർന്ന് കൃഷിത്തോട്ടത്തിന് മുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഡെസ്റ്റമൺ ഓടിച്ചിരുന്ന ബൈക്കാണ് മുന്നിലുണ്ടായിരുന്നത്. ഡെസ്റ്റമണിനൊപ്പം ബൈക്കിന് പിന്നിലുണ്ടായിരുന്ന ജിഫിനെ അക്രമികൾ അടിച്ചുതാഴെയിട്ടു. അത് തടയുന്നതിനിടയിലാണ് ഡെസ്റ്റമണിന് കുത്തേറ്റത്. ഇടതുനെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം അക്രമിസംഘം സ്ഥലംവിട്ടു. പിന്നാലെ സ്‌കൂട്ടറിലെത്തിയ കൂട്ടുകാർ ഡെസ്റ്റമണിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.