- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലേക്ക് ഓട്ടംപോയ രണ്ട് മലയാളി ഓട്ടോ ഡ്രൈവർമാർ വെട്ടേറ്റ് മരിച്ചു; ആക്രമണത്തിന് ഇരയായത് മൂന്നാർ എല്ലപ്പെട്ടി സ്വദേശികൾ; ആക്രമിച്ചത് ജയിലിൽ നിന്ന് ഇറങ്ങിയ തിരുനെൽവേലി സ്വദേശിയെന്ന നിഗമനത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
ഇടുക്കി: തമിഴ്‌നാട്ടിലേക്ക് ഓട്ടം പോയ ഓട്ടോ ഡ്രൈവർമാരായ രണ്ടു യുവാക്കൾ വെട്ടേറ്റ് മരിച്ചു. മുന്തലിൽവച്ച് ഇരുവരേയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്നാർ എല്ലപ്പെട്ടി കെ.കി. ഡിവിഷൻ സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിരവധി കൊലക്കേസിൽ പ്രതിയായ മണി എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന ലഭിച്ചു. എന്നാൽ ഇരുവരേയും ആക്രമിക്കാൻ ഉണ്ടായ കാരണമെന്തെന്ന് സൂചനകൾ ലഭിച്ചിട്ടില്ല. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി എട്ടരയോടെ വീടു വിട്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാൽ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. പിന്നീട് ഇരുവരും ആക്രമിക്കപ്പെട്ടു എന്ന വിവരമാണ് ലഭിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മണി ഒരു കേസിൽ പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ഇയാൾ കഴിഞ്
ഇടുക്കി: തമിഴ്‌നാട്ടിലേക്ക് ഓട്ടം പോയ ഓട്ടോ ഡ്രൈവർമാരായ രണ്ടു യുവാക്കൾ വെട്ടേറ്റ് മരിച്ചു. മുന്തലിൽവച്ച് ഇരുവരേയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്നാർ എല്ലപ്പെട്ടി കെ.കി. ഡിവിഷൻ സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട്ടിൽ നിരവധി കൊലക്കേസിൽ പ്രതിയായ മണി എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന ലഭിച്ചു. എന്നാൽ ഇരുവരേയും ആക്രമിക്കാൻ ഉണ്ടായ കാരണമെന്തെന്ന് സൂചനകൾ ലഭിച്ചിട്ടില്ല. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി.
മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരാണ് ഇരുവരും. തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി എട്ടരയോടെ വീടു വിട്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാൽ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. പിന്നീട് ഇരുവരും ആക്രമിക്കപ്പെട്ടു എന്ന വിവരമാണ് ലഭിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്ന മണി ഒരു കേസിൽ പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയിരുന്നുവെന്നും സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
തിരുനൽവേലി സ്വദേശിയും നിരവധി കൊലക്കേസുകളിൽ പ്രതിയുമാണ് മണി. കൊലക്കേസിൽ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി എല്ലപ്പെട്ടിയിൽ തങ്ങിയിരുന്നു എന്നാണ് വിവരം.