- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കത്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങി രണ്ട് കുട്ടികൾ മരിച്ചു; അപകടം സംഭവിച്ചത് അബദ്ധത്തിൽ ലോക്ക് വീണതിനെ തുടർന്ന്
മസ്‌ക്കറ്റ്: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രണ്ട് കുട്ടികൾ അബദ്ധത്തിൽ ലോക്ക് വീണതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചു. അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. യരൂബ് അൽ സെയ്ദിയെന്ന ആറ് വയസുകാരൻ ഞായറാഴ്‌ച്ച മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ഒപ്പമുണ്ടായിരുന്ന ബന്ധുവായ അഞ്ചുവയസുകാരൻ ഇന്നലെ രാത്രിയോടെയാണ് മരണമടഞ്ഞത്
മസ്‌ക്കറ്റ്: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രണ്ട് കുട്ടികൾ അബദ്ധത്തിൽ ലോക്ക് വീണതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചു. അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. യരൂബ് അൽ സെയ്ദിയെന്ന ആറ് വയസുകാരൻ ഞായറാഴ്‌ച്ച മരിച്ചിരുന്നു.
ചികിത്സയിലായിരുന്ന ഒപ്പമുണ്ടായിരുന്ന ബന്ധുവായ അഞ്ചുവയസുകാരൻ ഇന്നലെ രാത്രിയോടെയാണ് മരണമടഞ്ഞത്. അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാപിതാക്കൾ അതിഥികളെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിൽ കുട്ടികൾ കയറുകയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ ലോക്ക് വീണു. കുട്ടികൾ 2 മണിക്കൂറോളം കാറിൽ ഇരുന്നു.രണ്ടുമണിക്കൂറോളം കാറിനകത്ത് കിടന്നപ്പോൾ അനുഭവപ്പെട്ട അത്യുഷ്ണവും തുടർന്നുണ്ടായ വിമ്മിഷ്ടവുമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
Next Story