- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിക്ക് ബന്ധുവീട് സന്ദർശിക്കാൻ പോയ സഹോദരങ്ങൾ മാമം നദിയിൽ മുങ്ങി മരിച്ചു; നീന്തൽ അറിയാവുന്ന അരുൺ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആരോമലിനെയും മരണം കവർന്നടുത്തു: മരിച്ചത് ഹോർട്ടികോർപ് റിട്ട. അസിസ്റ്റന്റ് മാനേജറുടെ മക്കൾ
ആറ്റിങ്ങൽ: അവധിക്കു ബന്ധുവീട്ടിലെത്തിയ സഹോദരങ്ങൾ ഇരുവരും മാമം നദിയിൽ മുങ്ങി മരിച്ചു. മാമം നദിയിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം കണ്ണമ്മൂല കോയിക്കൽ റോഡ് റോസ് ഗാർഡനിൽ ഹോർട്ടികോർപ് റിട്ട. അസിസ്റ്റന്റ് മാനേജർ എസ്.എസ്.രാജേന്ദ്രൻ നായരുടെയും ആർ.സീമയുടെയും മക്കളായ അരുണും(23) ആരോമലു(21)മാണു മരിച്ചത്. ഇന്നലെ രാവിലെ 8.50ന് ആയിരുന്നു അപകടം. ചെമ്പകമംഗലം വാളക്കാട് റോഡിൽ മാടാമൂഴി പാലത്തിനു സമീപം നീന്തൽ അറിയാവുന്ന അരുണാണ് ആദ്യം മുങ്ങിത്താഴ്ന്നത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആരോമലും അപകടത്തിൽ പെടുകയായിരുന്നു. കോരാണി വാറുവിളാകം ക്ഷേത്രത്തിനു സമീപം തെക്കെവിളയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു സഹോദരങ്ങൾ. പൊലീസും അഗ്‌നിശമന സേനയും ചേർന്നാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. ആരോമൽ കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ബിരുദ വിദ്യാർത്ഥിയാണ്. സ്വകാര്യ ആശുപത്രിയിൽ പ്ലമിങ് ജീവനക്കാരനായിരുന്ന അരുൺ ദുബായിലേക്കു പോകാൻ പ്രമുഖ കമ്പനിയുടെ ഇന്റർവ്യൂ കഴിഞ്ഞു വീസയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഗൗരീശപട്ടം ആ
ആറ്റിങ്ങൽ: അവധിക്കു ബന്ധുവീട്ടിലെത്തിയ സഹോദരങ്ങൾ ഇരുവരും മാമം നദിയിൽ മുങ്ങി മരിച്ചു. മാമം നദിയിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം കണ്ണമ്മൂല കോയിക്കൽ റോഡ് റോസ് ഗാർഡനിൽ ഹോർട്ടികോർപ് റിട്ട. അസിസ്റ്റന്റ് മാനേജർ എസ്.എസ്.രാജേന്ദ്രൻ നായരുടെയും ആർ.സീമയുടെയും മക്കളായ അരുണും(23) ആരോമലു(21)മാണു മരിച്ചത്.
ഇന്നലെ രാവിലെ 8.50ന് ആയിരുന്നു അപകടം. ചെമ്പകമംഗലം വാളക്കാട് റോഡിൽ മാടാമൂഴി പാലത്തിനു സമീപം നീന്തൽ അറിയാവുന്ന അരുണാണ് ആദ്യം മുങ്ങിത്താഴ്ന്നത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആരോമലും അപകടത്തിൽ പെടുകയായിരുന്നു. കോരാണി വാറുവിളാകം ക്ഷേത്രത്തിനു സമീപം തെക്കെവിളയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു സഹോദരങ്ങൾ.
പൊലീസും അഗ്‌നിശമന സേനയും ചേർന്നാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. ആരോമൽ കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ബിരുദ വിദ്യാർത്ഥിയാണ്. സ്വകാര്യ ആശുപത്രിയിൽ പ്ലമിങ് ജീവനക്കാരനായിരുന്ന അരുൺ ദുബായിലേക്കു പോകാൻ പ്രമുഖ കമ്പനിയുടെ ഇന്റർവ്യൂ കഴിഞ്ഞു വീസയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഗൗരീശപട്ടം ആശുപത്രിയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരിയാണ് മാതാവ് സീമ.