ബെംഗളൂരു: ജ്യൂസെന്ന് കരുതി അബദ്ധത്തിൽ സൾഫ്യൂരിക്ക് ആസിഡ് കുടിച്ച് ജന്മദിനാഘോഷത്തിനിടെ രണ്ട് കുട്ടികൾ മരിച്ചു. ഒമ്പതും എട്ടും വയസ്സ് പ്രായമുള്ള ആര്യൻ സിങ്, സഹിൽ ശങ്കർ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കെല്ലാരിയിൽ ബുധനാഴ്ചയാണ് ജന്മദിനത്തെ ദുരന്തദിനമാക്കി മാറ്റിയ സംഭവം നടന്നത്.

സഹിലിന്റെ ജന്മദിനാഘോഷത്തിനിടെ കെല്ലാരി റോഡിലെ വീട്ടിലായിരുന്നു സംഭവം. ഭക്ഷണത്തിന് ശേഷം ഇരുവരും വീട്ടിലെ ജ്യൂസ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ജ്യൂസ് എന്ന് കരുതി അബദ്ധത്തിൽ കുടിക്കുക ആയിരുന്നു.

സ്വർണപണിക്കാരനായ സഹിലിന്റെ പിതാവ് സ്വർണം ഉരുക്കുന്നതിനായി ജ്യൂസ് പാത്രത്തിൽ സൂക്ഷിച്ച സൾഫ്യൂരിക് ആസിഡ് ആണ് കുട്ടികൾ അബദ്ധത്തിൽ കുടിച്ചതെന്ന് പൊലീസ് പറഞ്ഞു.