അടൂർ: അമ്മാവന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാനെത്തിയ കുട്ടികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. എറണാകുളം ചിറ്റൂർ കാഞ്ഞൂപ്പറമ്പിൽ ടോയീസിന്റെ മകൾ അന്ന ടോയീസ് (13), പാലാ പാറക്കുളങ്ങര ഷാബുവിന്റെ മകൻ അമിത് (11) എന്നിവരാണ് മരിച്ചത്.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെ നെടുമ കൈനകരി എസ്റ്റേറ്റിലെ പാറമടയുടെ കുളത്തിലാണ് വീണുമരിച്ചത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അമ്മാവൻ നെടുമ കൈനകരി തളിപ്പറമ്പിൽ സിറാജ് കെ. ജോസഫിന്റെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു കുട്ടികൾ. വീട്ടിൽ മുതിർന്നവർ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടികൾ പാറക്കുളത്തിലേക്ക് പോയത്.

ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടുമണിയോടെയാണ് മൃതദേഹം പാറക്കുളത്തിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ ദിവസം കടമ്പനാട് കിമലയിലെ പാറക്കുളത്തിൽ വീണ് അമ്മയ്ക്കൊപ്പം തുണി അലക്കാൻ പോയ വിശാഖ് എന്ന എ്ട്ടുവയസുകാരൻ മരിച്ചിരുന്നു.