ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തിൽ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സോപ്പോർ പട്ടണത്തിലാണ് ഭീകരവാദികൾ സുരക്ഷാസേനയ്ക്ക് നേരേ നിറയൊഴിച്ചത്.

സിആർപിഎഫിന്റെ സംയുക്ത സേനയ്ക്ക് നേരേയാണ് ഉച്ചയോടെ വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസുകാരനെ സൈനിക ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആക്രമണമുണ്ടായ സ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

ആക്രമണത്തിന് പിന്നിൽ ലഷ്‌കറി തോയിബ ആണെന്ന് കശ്മീർ ഐജി വിജയ കുമാർ എഎൻഐയോട് പറഞ്ഞു.