- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പ് കാലാവധി 28 ന് അവസാനിക്കും;ഒമാനിൽ അനധികൃത പ്രവാസി തൊഴിലാളികൾക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങാൻ അവസരം ഇനി രണ്ട് നാൾകൂടി
മസ്‌കറ്റ്: ഒമാനിൽ അനധികൃത പ്രവാസി തൊഴിലാളികൾക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ സ്വദേശത്ത് മടങ്ങാൻ ഇനി രണ്ടു ദിവസം കൂടി അവസരം. രാജ്യത്ത് പൊതുമാപ്പ് കാലാവധി ഒക്ടോബർ 28 ന് അവസാനിക്കും. സെപ്റ്റംബർ അവസാനം 23,653 പ്രവാസി തൊഴിലാളികളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്ത് മടങ്ങിയതെന്ന് മാൻപവർ മന്ത്രാലയം അറിയിച്ചു. മെയ് 3 നാണ് പൊതുമാപ്പ് പ്രഖ്യാ
മസ്‌കറ്റ്: ഒമാനിൽ അനധികൃത പ്രവാസി തൊഴിലാളികൾക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ സ്വദേശത്ത് മടങ്ങാൻ ഇനി രണ്ടു ദിവസം കൂടി അവസരം. രാജ്യത്ത് പൊതുമാപ്പ് കാലാവധി ഒക്ടോബർ 28 ന് അവസാനിക്കും. സെപ്റ്റംബർ അവസാനം 23,653 പ്രവാസി തൊഴിലാളികളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്ത് മടങ്ങിയതെന്ന് മാൻപവർ മന്ത്രാലയം അറിയിച്ചു.
മെയ് 3 നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആദ്യം മൂന്ന് മാസക്കാലത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും അൺഡോക്യുമെന്റഡ് വർക്കേഴ്‌സിന്റെ സൗകര്യാനുസരണം നീട്ടിവയ്ക്കുകയായിരുന്നു. കാലാവധി അവസാനിച്ച് കഴിഞ്ഞ് രാജ്യത്ത് തുടരുന്ന അനധികൃത തൊഴിലാളികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ബംഗ്ലാദേശ് എംബസിയിൽ 23,000 പേരാണ് പൊതുമാപ്പിന് അപേക്ഷിച്ചത്. ഇതിൽ 15,500 പേർ ഇതിനോടകം രാജ്യംവിട്ടു. 500 ലധികം പേർക്ക് സ്വദേശത്തേക്ക് പോകാൻ പ്രതീക്ഷിച്ചിരിക്കുകയാണ്.
പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പ്രവാസി തൊഴിലാളികൾക്ക് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളാണ് അധികൃതർ കാഴ്ചവച്ചത്. 7000പേർ ഇനിയും രാജ്യം വിടും. ആറ് മാസം നീണ്ടുനിന്ന പൊതുമാപ്പ് ധാരാളം പേർക്ക് പ്രയോജനപ്പെട്ടു. പ്രധാന ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 47,000 പേരാണ് അവസരം പ്രയോജനപ്പെടുത്തിയത്.
2005,2007,2009,2011 എന്നീ വർഷങ്ങളിലും ഇതേരീതിയിൽ പൊതുമാപ്പ് അനുവദിച്ചിരുന്നു. രാജ്യത്ത് 1,903,694 പ്രവാസി തൊഴിലാളികളാണ് രാജ്യത്ത് നിയമവിധേയരായ ജോലി ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.