- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേക്കടിയിൽ വിദേശികൾക്ക് താമസിക്കാൻ സൗകര്യമൊരുക്കിയ ക്രിസിസ് കഫെയിൽ കഞ്ചാവുവളർത്തൽ; 14 വർഷമായി മാനേജരായി പ്രവർത്തിക്കുന്ന ഈജിപ്തുകാരനും സുഹൃത്തായ ജർമ്മൻകാരിയും പിടിയിൽ; അഞ്ച് കഞ്ചാവ് ചെടികളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
കുമളി: വിദേശികൾക്ക്ു മാത്രം താമസസൗകര്യമൊരുക്കി തേക്കടിയിൽ പ്രവർത്തിച്ച സ്ഥാപനത്തിൽ കഞ്ചാവുവളർത്തിയ ഈജിപ്തുകാരനേയും സുഹൃത്തായ ജർമ്മൻകാരിയേയും എക്‌സൈസ് പിടികൂടി. ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് ആദിൽ ഹസൻ (50) ഇയാളുടെ സുഹൃത്ത് ജർമൻ സ്വദേശിനി വുൾറിക് റിച്ചർ (34) എന്നിവരാണ് അറസ്റ്റിലായത്. തേക്കടി ബൈപാസ് റോഡിൽ ഇവർ താമസിച്ചിരുന്ന ക്രിസ്സിസ് കഫെയിൽനിന്നും നാല് മാസത്തോളം പ്രായമുള്ള അഞ്ച് കഞ്ചാവ് ചെടികളും 90 ഗ്രാം ഹാഷിഷ് ഓയിലും തൊണ്ണൂറ് ഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെടുത്തു. വിദേശ ഇനം കഞ്ചാവ് ചെടികൾക്ക് 48 70 സെന്റീമീറ്റർ വരെ ഉയരമുണ്ട്. ചെടിച്ചട്ടികളിലാണ് ഇവ വളർത്തിയിരുന്നത്. ഒരു കുപ്പിയിലാണു ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ഇതിന് രാജ്യാന്തര വിപണിയിൽ ഒരു ലക്ഷം രൂപയും കഞ്ചാവിനു രണ്ടായിരം രൂപയും വിലമതിക്കും. വിദേശികൾ മാത്രം താമസിക്കുന്നതിന് സൗകര്യം നൽകുന്ന രജിസ്റ്റർ ചെയ്ത സ്ഥാപനമാണു ക്രിസിസ് കഫെ. ഇവിടെ ജീവനക്കാർ അല്ലാത്തവർക്കു പ്രവേശനമില്ല. കഴിഞ്ഞ 14 വർഷമായി മുഹമ്മദ് ആദിൽ ഹസൻ ഇതിന്റെ മാനേജരായി പ്രവർത്തിച്ചുവരികെ
കുമളി: വിദേശികൾക്ക്ു മാത്രം താമസസൗകര്യമൊരുക്കി തേക്കടിയിൽ പ്രവർത്തിച്ച സ്ഥാപനത്തിൽ കഞ്ചാവുവളർത്തിയ ഈജിപ്തുകാരനേയും സുഹൃത്തായ ജർമ്മൻകാരിയേയും എക്‌സൈസ് പിടികൂടി. ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് ആദിൽ ഹസൻ (50) ഇയാളുടെ സുഹൃത്ത് ജർമൻ സ്വദേശിനി വുൾറിക് റിച്ചർ (34) എന്നിവരാണ് അറസ്റ്റിലായത്. തേക്കടി ബൈപാസ് റോഡിൽ ഇവർ താമസിച്ചിരുന്ന ക്രിസ്സിസ് കഫെയിൽനിന്നും നാല് മാസത്തോളം പ്രായമുള്ള അഞ്ച് കഞ്ചാവ് ചെടികളും 90 ഗ്രാം ഹാഷിഷ് ഓയിലും തൊണ്ണൂറ് ഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെടുത്തു.
വിദേശ ഇനം കഞ്ചാവ് ചെടികൾക്ക് 48 70 സെന്റീമീറ്റർ വരെ ഉയരമുണ്ട്. ചെടിച്ചട്ടികളിലാണ് ഇവ വളർത്തിയിരുന്നത്. ഒരു കുപ്പിയിലാണു ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ഇതിന് രാജ്യാന്തര വിപണിയിൽ ഒരു ലക്ഷം രൂപയും കഞ്ചാവിനു രണ്ടായിരം രൂപയും വിലമതിക്കും. വിദേശികൾ മാത്രം താമസിക്കുന്നതിന് സൗകര്യം നൽകുന്ന രജിസ്റ്റർ ചെയ്ത സ്ഥാപനമാണു ക്രിസിസ് കഫെ. ഇവിടെ ജീവനക്കാർ അല്ലാത്തവർക്കു പ്രവേശനമില്ല. കഴിഞ്ഞ 14 വർഷമായി മുഹമ്മദ് ആദിൽ ഹസൻ ഇതിന്റെ മാനേജരായി പ്രവർത്തിച്ചുവരികെയാണ്.
ഏതാനും നാളുകളായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ഈ സ്ഥാപനം. ഇന്നലെ പീരുമേട് കോടതിയിൽനിന്നും സേർച്ച് വാറന്റ് സമ്പാദിച്ചാണു പരിശോധന നടത്തിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.എ. നൽസൺ, പീരുമേട് സി.ഐ: വി.എ. സലീം, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ചന്ദ്രൻ കുട്ടി, പ്രിവന്റീവ് ഓഫീസർ റഹീം പി.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജ് കുമാർ, ഡി. ബിജുമോൻ , പി.ആർ. സുനിൽകുമാർ , വി.ആർ. രാജേഷ് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.