- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റിന്റെ കൈവരിയിൽ നിന്നു താഴേക്കു വീഴാൻ പോയ കുട്ടിയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ചു; രണ്ട് ഇന്ത്യക്കാർക്ക് സിംഗപ്പുരിന്റെ ആദരം
സിംഗപ്പുർ: ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ കൈവരിയിൽ നിന്ന് താഴേക്കു വീഴാൻ പോയ കുട്ടിയെ രക്ഷിച്ച ഇന്ത്യക്കാർക്ക് സിംഗപ്പുരിൽ ധീരതയ്ക്കുള്ള പുരസ്‌കാരം. എസ് ഷണ്മുഖനാഥൻ (35), പി മുത്തുകുമാർ (25) എന്നിവർക്കാണ് സിംഗപ്പുരിന്റെ ആദരം ലഭിച്ചത്. സിംഗപ്പുർ സിവിൽ ഡിഫൻസ് ഫോഴ്‌സിലെ ജീവനക്കാരാണ് ഇരുവരും. ജനലിന് അടുത്ത് നിന്ന് ഐപാഡിൽ ഗെയിം കളിക്കുകയ
സിംഗപ്പുർ: ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ കൈവരിയിൽ നിന്ന് താഴേക്കു വീഴാൻ പോയ കുട്ടിയെ രക്ഷിച്ച ഇന്ത്യക്കാർക്ക് സിംഗപ്പുരിൽ ധീരതയ്ക്കുള്ള പുരസ്‌കാരം. എസ് ഷണ്മുഖനാഥൻ (35), പി മുത്തുകുമാർ (25) എന്നിവർക്കാണ് സിംഗപ്പുരിന്റെ ആദരം ലഭിച്ചത്. സിംഗപ്പുർ സിവിൽ ഡിഫൻസ് ഫോഴ്‌സിലെ ജീവനക്കാരാണ് ഇരുവരും.
ജനലിന് അടുത്ത് നിന്ന് ഐപാഡിൽ ഗെയിം കളിക്കുകയായിരുന്നു കുട്ടിയാണ് താഴേക്ക് വീഴാൻ പോയത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയിൽ നിന്ന് ഐപാഡ് ജനലിലൂടെ പുറത്തേക്ക് വീണു. ഇത് എടുക്കാനുള്ള ശ്രമത്തിൽ കുട്ടിയും താഴെ വീഴുകയായിരുന്നു. എന്നാൽ കുട്ടിയുടെ കഴുത്ത് ജനലിന്റെ അഴിയിൽ കുടുങ്ങിപ്പോയി. പേടിച്ചരണ്ട കുട്ടിയുടെ നിലവിളി കേട്ടാണ് എസ്‌സിഡിഎഫ് ജീവനക്കാർ ഇവിടെ എത്തിയത്.
ഷൺമുഖനാഥനും മുത്തുകുമാറും ജോലി ചെയ്യുന്നതിനു സമീപത്തെ ഫ്‌ളാറ്റിൽ നിന്നായിരുന്നു നിലവിളി കേട്ടത്. ഓടിയെത്തിയ ഇവർ കണ്ടത് കുടുങ്ങിക്കിടന്ന് നിലവിളിക്കുന്ന കുഞ്ഞിനെയാണ്.
പുറത്തെ പൈപ്പ് വഴി മുകളിലേക്ക് കയറി കുഞ്ഞിനെ രക്ഷിക്കാൻ ഷൺമുഖനാഥൻ ശ്രമിച്ചു. എന്നാൽ കമ്പികൾക്കിടെയിൽ തല കുടുങ്ങിയ നിലയിലായിരുന്നതിനാൽ ഒറ്റയ്ക്കുള്ള ശ്രമം വിഫലമായി. ഇതിനെ തുടർന്ന് മുത്തുകുമാറും മുകളിലെത്തി. അൽപ്പസമയത്തിനുള്ളിൽ ഇരുവരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞെത്തിയ മറ്റ് ഉദ്യോഗസ്ഥർ മൂവരെയും ഏണി വഴി താഴെയിറക്കുകയും ചെയ്തു.
കുട്ടിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും മുഖത്ത് ചെറിയ പാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഷൺമുഖനാഥൻ നാലു വർഷമായും മുത്തുകുമാർ മൂന്ന് വർഷമായും സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ്.