- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ഇൻഫോപാർക്കിലെ രണ്ടു യുവ ടെക്കികൾ ഇടുക്കി കുളമാവിൽ മുങ്ങിമരിച്ചു; കരുനാഗപ്പള്ളി സ്വദേശി സാജൻബാബുവും തിരുവല്ല നിരണത്തെ ആൽവിനും മരിച്ചത് റിസോർട്ടിനു സമീപത്തെ തടാകത്തിൽ; ദുരന്തമുണ്ടായത് ഫുട്ബോൾ കളിക്കിടെ വെള്ളത്തിൽവീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ
ഇടുക്കി: കുളമാവിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ തടാകത്തിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. എറണാകുളം ഇൻഫോപാർക്കിൽ എഞ്ചിനീയർമാരായ കരുനാഗപ്പള്ളി പടിത്തലീൽ സ്വദേശി സാജൻ ബാബു (26), തിരുവല്ല നിരണം സ്വദേശി ആൽവിൻ ചെറിയാൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാൽപ്പതംഗം സംഘം കുളമാവിലെ ഗ്രീൻബർഗ്ഗ് റിസോർട്ടിലെത്തിയത്. വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് റിസോർട്ടിലെ തടാകത്തിൽ വീഴുകയും ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ ആൽവിനും സാജനും മുങ്ങിപോകുകയുമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് റിസോർട്ടിലെ ജീവനക്കാരാണ് ഇരുവരേയും കരയ്ക്കെത്തിച്ചത്. തുടർന്ന് മൂലമറ്റം മാർ ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി: കുളമാവിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ തടാകത്തിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.
എറണാകുളം ഇൻഫോപാർക്കിൽ എഞ്ചിനീയർമാരായ കരുനാഗപ്പള്ളി പടിത്തലീൽ സ്വദേശി സാജൻ ബാബു (26), തിരുവല്ല നിരണം സ്വദേശി ആൽവിൻ ചെറിയാൻ (26) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാൽപ്പതംഗം സംഘം കുളമാവിലെ ഗ്രീൻബർഗ്ഗ് റിസോർട്ടിലെത്തിയത്. വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് റിസോർട്ടിലെ തടാകത്തിൽ വീഴുകയും ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ ആൽവിനും സാജനും മുങ്ങിപോകുകയുമായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്നവർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് റിസോർട്ടിലെ ജീവനക്കാരാണ് ഇരുവരേയും കരയ്ക്കെത്തിച്ചത്. തുടർന്ന് മൂലമറ്റം മാർ ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.