- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുവിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു; നാല് ജവാന്മാർക്ക് പരുക്ക്; പൂഞ്ചിലെ സൈനിക പോസ്റ്റ് ആക്രമിച്ച പകിസ്താന് തിരിച്ചടി നൽകി ഇന്ത്യ
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് ജവാന്മാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.45 ഓടെ ആയിരുന്നു ആക്രമണം. ഭീകരർ എ.കെ 47 തോക്കുകൾ ഉപയോഗിച്ച് സൈന്യത്തിനുനേരെ പ്രകോപനംകൂടാതെ വെടിവെപ്പ് നടത്തി. സൈന്യം പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ രക്ഷപെട്ടു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആസപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ചേർന്ന് ഭീകരർക്കുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ശ്രീനഗർ ജമ്മു ഹൈവെ താത്കാലികമായി അടച്ചു.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ലഷ്‌കർ ഇ തൊയ്ബയോ ഹിസ്ബുൾ മുജാഹിദീനോ ആകാം ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. ഈ ഭീകര സംഘടനകൾക്ക് ശക്തമായ സാന്നിധ്യമുള്ള തെക്കൻ കശ്മീരിലാണ് ആക്രമണം നടന്നിട്ടുള്ളത്. സൈനിക മേധാവി ബിപിൻ റാവത്ത് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ഭീകരാക്രമണം.
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് ജവാന്മാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.45 ഓടെ ആയിരുന്നു ആക്രമണം. ഭീകരർ എ.കെ 47 തോക്കുകൾ ഉപയോഗിച്ച് സൈന്യത്തിനുനേരെ പ്രകോപനംകൂടാതെ വെടിവെപ്പ് നടത്തി.
സൈന്യം പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ രക്ഷപെട്ടു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആസപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ചേർന്ന് ഭീകരർക്കുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ശ്രീനഗർ ജമ്മു ഹൈവെ താത്കാലികമായി അടച്ചു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
ലഷ്‌കർ ഇ തൊയ്ബയോ ഹിസ്ബുൾ മുജാഹിദീനോ ആകാം ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. ഈ ഭീകര സംഘടനകൾക്ക് ശക്തമായ സാന്നിധ്യമുള്ള തെക്കൻ കശ്മീരിലാണ് ആക്രമണം നടന്നിട്ടുള്ളത്. സൈനിക മേധാവി ബിപിൻ റാവത്ത് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ഭീകരാക്രമണം.
അതിനിടെ, ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. പൂഞ്ചിൽ ജനവാസ പ്രദേശത്തെ സൈനിക പോസ്റ്റിനുനേരെയാണ് പാക്കിസ്ഥാൻ ചെറുപീരങ്കി ഉപയോഗിച്ച് ആക്രമണം നടത്തിയത്.