റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. ഉംറ തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് മലയാളികളായ രണ്ട് പേർ മരണമടഞ്ഞത്. കൊല്ലം ചവറ സ്വദേശി മുസമ്മൽ സുബൈർ കുട്ടി,കായംകുളം സ്വദേശി മുഹമ്മദ് നാദിർഷ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഏഴ് മലയാളികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ അഞ്ച് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.