കുവൈത്ത് സിറ്റി: കുവൈത്തിലെ സിക്‌സ്ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ പെരിഞ്ഞനം സ്വദേശി കൂട്ടുമക്കൽ കുട്ടൻ മുരളി, തൊടുപുഴ സ്വദേശി വർക്കി ചെറിയാൻ എന്നിവരാണ് മരിച്ചത്. മലയാളികൾ സഞ്ചരിച്ച ടയോട്ട കൊറോള കാർ മറ്റൊരു ട്രക്കുമായി കുട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.