- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോം ക്രൂസിന്റെ സിനിമ ചിത്രീകരിക്കുന്നതിനിടെ വിമാനം തകർന്നു രണ്ടു മരണം; അപകടം യൂണിവേഴ്‌സൽ പിക്ചേഴ്സിന്റെ 'മേന'യുടെ ഷൂട്ടിങ്ങിനിടെ
മെഡല്ലിൻ: ഹോളിവുഡ് നടൻ ടോം ക്രൂസ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചെറു വിമാനം തകർന്നു വീണ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സാൻ പെഡ്രോ ഡേ ലോസ് മിലാഗ്രോസിലാണ് അപകടം നടന്നത്. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന മേന എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ പൈലറ്റ് അലൻ ഡി പുർവിനാണ് മരിച്
മെഡല്ലിൻ: ഹോളിവുഡ് നടൻ ടോം ക്രൂസ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചെറു വിമാനം തകർന്നു വീണ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
സാൻ പെഡ്രോ ഡേ ലോസ് മിലാഗ്രോസിലാണ് അപകടം നടന്നത്. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന മേന എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം.
വിമാനത്തിന്റെ പൈലറ്റ് അലൻ ഡി പുർവിനാണ് മരിച്ചവരിൽ ഒരാൾ. ഹോളിവുഡ് സിനിമകളിലും ടി.വി സീരിയലുകളിലും വിമാനം പറത്തുന്ന പല സീനുകളിലും പുർവിൻ അഭിനയിച്ചിട്ടുണ്ട്. ജുറാസിക് പാർക്ക്, ഇൻഡീസന്റ് പ്രൊപ്പോസൽ, സീറോ ഡാർക് തേർട്ടി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പുർവിൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പുർവിന്റെ ഇരട്ട എഞ്ചിൻ പ്രൊപ്പല്ലർ വിമാനമാണ് സാൻ പെഡ്രോ ഡേ ലോസ് മിലാഗ്രോസിൽ തകർന്നുവീണത്. 1984 ലിൽ എയർവോൾഫ് എന്ന ചിത്രം മുതലിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ വിമാനത്തിലെ സീനുകൾക്ക് പൈലറ്റായത് പുർവിനാണ്.