- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി വിജയിച്ചത് രണ്ട് മലയാളികൾ; പ്രൈമറിയിൽ നേരിയ വോട്ടിന് പരാജയപ്പെട്ട് മറ്റൊരു മലയാളി കൂടി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് എന്താകാര്യം എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി പറയാം ഞങ്ങൾക്കും കാര്യമുണ്ട് എന്നത്. അമേരിക്കയിലെ മലയാളി സമൂഹത്തിന് മൊത്തം അഭിമാനമായി യുഎസ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി മത്സരിച്ചത് രണ്ട് മലായാളികളാണ്. ജനപ്രതിനിധി സഭയിലേക്കു ന്യൂജഴ്‌സിയിൽ നിന്നു പീറ്റർ ജേക്കബ്ബും വാഷിങ്ടണിൽനിന്നു പ്രമീള ജയപാലുമാണ് ഇവർ. ഫ്‌ലോറിഡയിൽനിന്നു സ്ഥാനാർത്ഥിത്വത്തിനായി ലതിക മേരി തോമസും രംഗത്തുണ്ടായിരുന്നെങ്കിലും പ്രൈമറിയിൽ വെറും 1492 വോട്ടിനു പരാജയപ്പെട്ടു. ആലപ്പുഴ സ്വദേശി ഡോ.ടോം-പാലാ സ്വദേശി ആനി തോമസ് ദമ്പതികളുടെ മകളാണു ലതിക മേരി തോമസ് (38). 1972ൽ ആണു കുടുംബം യുഎസിലെത്തിയത്. ചൊവ്വാഴ്ച നടന്ന പ്രൈമറിയിൽ നീൽ ഡൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി. നീലിനു 32,613 വോട്ടും ലതികയ്ക്കു 31,121 വോട്ടും ലഭിച്ചു. നവംബർ എട്ടിനു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണു പാർലമെന്റിലേക്കും മറ്റുമുള്ള തിരഞ്ഞെടുപ്പുകളും. യുഎസ് പാർലമ
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് എന്താകാര്യം എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി പറയാം ഞങ്ങൾക്കും കാര്യമുണ്ട് എന്നത്. അമേരിക്കയിലെ മലയാളി സമൂഹത്തിന് മൊത്തം അഭിമാനമായി യുഎസ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി മത്സരിച്ചത് രണ്ട് മലായാളികളാണ്.
ജനപ്രതിനിധി സഭയിലേക്കു ന്യൂജഴ്‌സിയിൽ നിന്നു പീറ്റർ ജേക്കബ്ബും വാഷിങ്ടണിൽനിന്നു പ്രമീള ജയപാലുമാണ് ഇവർ. ഫ്‌ലോറിഡയിൽനിന്നു സ്ഥാനാർത്ഥിത്വത്തിനായി ലതിക മേരി തോമസും രംഗത്തുണ്ടായിരുന്നെങ്കിലും പ്രൈമറിയിൽ വെറും 1492 വോട്ടിനു പരാജയപ്പെട്ടു. ആലപ്പുഴ സ്വദേശി ഡോ.ടോം-പാലാ സ്വദേശി ആനി തോമസ് ദമ്പതികളുടെ മകളാണു ലതിക മേരി തോമസ് (38). 1972ൽ ആണു കുടുംബം യുഎസിലെത്തിയത്. ചൊവ്വാഴ്ച നടന്ന പ്രൈമറിയിൽ നീൽ ഡൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി. നീലിനു 32,613 വോട്ടും ലതികയ്ക്കു 31,121 വോട്ടും ലഭിച്ചു. നവംബർ എട്ടിനു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണു പാർലമെന്റിലേക്കും മറ്റുമുള്ള തിരഞ്ഞെടുപ്പുകളും.
യുഎസ് പാർലമെന്റിലെ ജനപ്രതിനിധി സഭയിൽ 435 സീറ്റുകളാണുള്ളത്. സെനറ്റിൽ 100 സീറ്റു. ഇതിൽ ജനപ്രതിനിധി സഭയിലേക്കാണ് പീറ്റർ ജേക്കബ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാകുന്നത്. കോട്ടയം വാഴൂർ സ്വദേശിയാണ് അദ്ദേഹ. മാതാപിതാക്കൾക്കൊപ്പം ആറ് മാസം പ്രായമുള്ളപ്പോഴാണഅ പീറ്റർ ജേക്കബ് അമേരിക്കയിലെത്തിയത്.നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സിറ്റിങ് സീറ്റാണിത്. ഈ സീറ്റ് പിടിച്ചെടുക്കാൻ അദ്ദേഹത്തിനാകോ എന്നതാണ് മലയാൡസമൂഹം ഉറ്റുനോക്കുന്നത്.
അതേസമയം വാഷിങ്ടൺ സ്റ്റേറ്റിലെ സെനറ്റഅ അംഗമാണ് പ്രമീള ജയപാൽ എന്ന 49 വയസുകാരി. പാലക്കാട് സ്വദേശിയായ പ്രമീളയുടെ ജനനം ചെന്നൈയിലായിരുന്നു. ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം പതിനാറാം വയസ്സിൽ യുഎസിൽ എത്തിയതാണ് ഇവർ. വാഷിങ്ടൺ സംസ്ഥാനത്തെ ഏഴാം മണ്ഡലത്തിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായാണ് ഇവർ വിജയിക്കുന്നത്. നിലവിൽ ഡമോക്രാറ്റുകളുടെ സിറ്റിങ് സീറ്റാണിത്. അതേസമയം പ്രമീളയുടെ എതിർ സ്ഥാനാർത്ഥിയും ഡമോക്രാറ്റ് തന്നെയാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു പ്രവർത്തനം. ഡെമോക്രാറ്റ് പിന്തുണ തേടുന്ന പ്രമീള കഴിഞ്ഞവർഷം വാഷിങ്ങ്ടണിന്റെ സെനറ്റിലേക്കു മൽസരിച്ചു ജയിച്ചിരുന്നു. പ്രമീളയുടെ മാതാപിതാക്കൾ ബംഗളൂരുവിലാണു താമസിക്കുന്നത്. അഭിപ്രായ സർവേകളിൽ പ്രമീള വിജയിക്കുമെന്ന പ്രവചനമുണ്ട്.
നിലവിൽ അമേരിക്കൻ പാർലമെന്റിൽ ഒരേയൊരു ഇന്ത്യാക്കാരനെ ഉള്ളൂ. കാലിഫോർണിയയിൽ നിന്നുള്ള അമി ബെരയാണത്. അമേരിക്കൻ പാർലമെന്റിലേക്കു മൽസരിച്ച ആദ്യ മലയാളി കോട്ടയം വാലയിൽ പീറ്റർ മാത്യൂസ്. 1994ൽ കലിഫോർണിയയിൽനിന്നു മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.