റിയാദ്: സൗദിയിലെ ജുബൈലിൽ പെട്രോകെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് രണ്ട് മയലാളികളാണെന്ന് വ്യകത്തമായി. കോട്ടയം, തൃശ്ശൂർ സ്വദേശികളാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരണപ്പെട്ടവരുടെ 13 ആയി ഉയർന്നു. കോട്ടയം ഞീഴൂരിൽ താമസിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി ബെന്നി വർഗീസ് (42), തൃശൂർ എരുമപ്പെട്ടി സ്വദേശി ലിജോൺ ലാസർ (34) എന്നിവരാണു മരിച്ച മലയാളികൾ. മരിച്ചവരിൽ ഇവരടക്കം പത്തുപേർ ഇന്ത്യക്കാരാണ്.

അഞ്ചുപേർ മംഗളൂരു സ്വദേശികളും രണ്ടുപേർ യുപി സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്. മൂന്നു ഫിലിപ്പീൻസുകാരും മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി ധീരജ് ഉൾപ്പെടെ ആറുപേർക്കു പരുക്കേറ്റു. ഞീഴൂർ വാക്കാട് സിഎസ്‌ഐ പള്ളിക്കുസമീപം താമസിക്കുന്ന ചന്ദ്രത്തിൽ ബെന്നി വർഗീസ് അഞ്ചുവർഷമായി സൗദിയിലാണ്. ഭാര്യ ലീന. മക്കൾ: സോന, അഭിജിത്ത്. എരുമപ്പെട്ടി പതിയാരം മുരിങ്ങാത്തേരി വീട്ടിൽ ലിജോൺ ലാസർ പത്തുവർഷമായി സൗദിയിലാണ്. മൂന്നുമാസം മുൻപ് ഇളയ മകന്റെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയിരുന്നു. ഭാര്യ സിൽജ. മക്കൾ: ക്രിസ്റ്റോ, ലിസ്‌വിൻ.

സർക്കാർ സ്ഥാപനമായ സൗദി ബേസിക്ക് ഇൻഡസ്ട്രീസ ്‌കോർപറേഷന്റെ (സാബിക്) അനുബന്ധ സ്ഥാപനമായ ജുബൈൽ യുനൈറ്റഡ ്‌പെട്രോകെമിക്കൽ കമ്പനിയിൽ ശനിയാഴ്ച രാവിലെ 11.40നാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ റോയൽ കമ്മീഷൻ, മുവാസാത്ത്, അൽമന ആശുപത്രി മോർച്ചറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെല്ലാം പ്‌ളാൻടെക്ക് കമ്പനിയുടെ ജീവനക്കാരാണ്. ഇന്ത്യൻ എംബസി സന്നദ്ധ പ്രവർത്തകരും കമ്പനി അധികൃതരും സംയുക്തമായി മൃതദേഹങ്ങൾ നാട്ടിലത്തെിക്കുന്നതിനും നിയമനടപടികൾ പൂർത്തിയാക്കാനുമുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

യുനൈറ്റഡ ്ഫാക്ടറിയിൽ വർഷാന്ത്യ അറ്റകുറ്റപ്പണികൾക്കായി ഫർണസിൽ ഇറങ്ങിയ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. രാവിലെയുണ്ടായ ചെറിയ തീപിടിത്തത്തെ തുടർന്ന് ഫർണസിനുള്ളിൽ പുക നിറഞ്ഞതാണ് മരണ സംഖ്യ ഉയരാൻ കാരണം. തീവേഗം അണഞ്ഞുവെങ്കിലും പുക ശ്വസിച്ച് ജീവനക്കാർക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.

ഫാക്ടറിയിലും പുറത്തുമുള്ള അഗ്‌നിശമനസേനയത്തെി പ്രത്യേക രാസപദാർഥം ഉപയോഗിച്ച ്ഫർണസിനകത്തെ വിഷവാതകം പൂർണമായും നീക്കം ചെയ്ത ശേഷമാണ് ഉള്ളിൽ കടന്ന ്രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാദൗത്യത്തിനിടെ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.