- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ദമ്മാമിൽ നിന്ന് ഉംറക്ക് പുറപ്പെട്ട സ്വകാര്യ ബസ്: 35പേർക്ക് പരിക്ക്
സൗദി: ദമ്മാമിൽ നിന്ന് ഉംറക്ക് പുറപ്പെട്ട സ്വകാര്യ ബസ് ട്രെയിലറിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കോടൂർ സ്വദേശി കുഞ്ഞഹമ്മദാണ് മരിച്ചവരിൽ ഒരാൾ മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമല്ല. 35 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മലയാളികൾ ഇല്ല. എട്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ അൽഅ
സൗദി: ദമ്മാമിൽ നിന്ന് ഉംറക്ക് പുറപ്പെട്ട സ്വകാര്യ ബസ് ട്രെയിലറിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കോടൂർ സ്വദേശി കുഞ്ഞഹമ്മദാണ് മരിച്ചവരിൽ ഒരാൾ മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമല്ല. 35 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മലയാളികൾ ഇല്ല. എട്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ അൽഅഹ്‌സ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 9.15നാണ് അപകടം.
ദമ്മാം-റിയാദ് ഹൈവേയിൽ ജൂദ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ പിൻഭാഗം പൂർണമായി തകർന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന സ്വകാര്യ ഉംറ ഗ്രൂപ്പിന്റെ കീഴിൽ മക്ക, മദീന സന്ദർശനത്തിന് പുറപ്പെട്ട 50ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ശനിയാഴ്‌ച്ചയുണ്ടായ അപകടത്തിൽ മൂന്ന് മലയാളികളും നേരത്തെ മരിച്ചിരുന്നു. ഉംറ നിർവഹിച്ചവരാണ് മരിച്ചത്. ഉംറ നിർവഹിച്ച് മക്കയിലേക്ക് മടങ്ങും വഴി ഉമ്മയും മകനും പേരക്കുട്ടിയും സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം അരിക്കോട് സ്വദേശികളാണ് മരിച്ചത്.