- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജ് വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം; ആവശ്യങ്ങൾ നിരസിച്ചതോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയ വഴി; രണ്ട് യുവാക്കൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
നോയിഡ: കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആറ് വർഷം മുമ്പ് നോയിഡയിൽ വച്ചാണ് പെൺകുട്ടിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വർഷം മുമ്പ് ഗ്രേറ്റർ നോയിഡയിൽ നടന്ന കുറ്റകൃത്യത്തിൽ രണ്ടുപേർക്കും ജില്ലാ, സെഷൻസ് കോടതി 80,000 രൂപ പിഴ ഈടാക്കിയതായി പ്രത്യേക ജഡ്ജി വേദ് പ്രകാശ് വർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
കേസിലെ മൂന്നാമത്തെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നയാളെയാണ് വെറുതെ വിട്ടത്. 2015 ഓഗസ്റ്റ് മാസത്തിലാണ് സ്കോർപിയോ കാറിലെത്തിയ പ്രതികൾ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത്.
ആളൊഴിഞ്ഞ പ്രദേശത്തെത്തിയ യുവാക്കൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഘം വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രതികൾ വീണ്ടും യുവതിയെ സമീപിച്ചു. യുവാക്കളുടെ പരിചയക്കാർക്ക് തോക്ക് കൊറിയർ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ആവശ്യപ്പെടുകയും ചെയ്തു, പരാജയപ്പെട്ട അവർ വീഡിയോ ഇന്റർനെറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി. യുവതി അവരുടെ നിർദ്ദേശങ്ങൾ നിരസിച്ചു, ഇതോടെ പ്രതികൾ പെൺകുട്ടിയുടെ ഇൻറർനെറ്റിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ പെൺകുട്ടിയുടെ കുടുംബത്തിനുമുന്നിലെത്തി.
ഇതോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രതികളിലൊരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തെളിവുകളുടെ അഭാവത്തിൽ കോടതി വാഹനം ഓടിച്ച യുവാവിനെ വെറുതെ വിട്ടു. ഇയാൾക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ