- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തിനുള്ള കെഎസ്ആർടിസി ബസ് കുറവിലങ്ങാട്ട് ആളെ ഇറക്കാൻ നിർത്തവേ ലോറി പിന്നിലിടിച്ചു; ലോറി ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി ആന്റണിയും ക്ലീനർ തൃശൂർ സ്വദേശി സൂര്യയും മരിച്ചു; പുലർച്ചെയുണ്ടായ വാഹനദുരന്തത്തിൽ വിറങ്ങലിച്ച് പ്രദേശവാസികൾ
കോട്ടയം: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ മിനിലോറി ഇടിച്ച് കുറവിലങ്ങാട്ട് രണ്ടുപേർ മരിച്ചു. പത്തോളം പേർക്ക് പരിക്ക്. ലോറി ഡ്രൈവർ ഗൂഡല്ലൂർ മച്ചിക്കോലി പനയോലിൽ പി.ജി ആന്റണി(36),ക്ലീനർ തൃശൂർ മണ്ടിത്തറ ജയന്തിനിലയത്തിൽ സുധാകരന്റെ മകൻ സൂര്യ (19) എന്നിവരാണ് മരിച്ചത്. യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരിക്കവേ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറേകാലോടെ കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. കോട്ടയം ഭാഗത്തേക്ക് പൈപ്പുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം പൂർണ്ണമായി തകർന്നു. ലോറിക്കുള്ളിൽ കുടുങ്ങിവരെ കുറവിലങ്ങാട് പൊലീസിന്റെ നേതൃത്വത്തിൽ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയുംഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്ക
കോട്ടയം: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ മിനിലോറി ഇടിച്ച് കുറവിലങ്ങാട്ട് രണ്ടുപേർ മരിച്ചു. പത്തോളം പേർക്ക് പരിക്ക്. ലോറി ഡ്രൈവർ ഗൂഡല്ലൂർ മച്ചിക്കോലി പനയോലിൽ പി.ജി ആന്റണി(36),ക്ലീനർ തൃശൂർ മണ്ടിത്തറ ജയന്തിനിലയത്തിൽ സുധാകരന്റെ മകൻ സൂര്യ (19) എന്നിവരാണ് മരിച്ചത്.
യാത്രക്കാരെ ഇറക്കാൻ നിറുത്തിയിരിക്കവേ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറേകാലോടെ കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. കോട്ടയം ഭാഗത്തേക്ക് പൈപ്പുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം പൂർണ്ണമായി തകർന്നു. ലോറിക്കുള്ളിൽ കുടുങ്ങിവരെ കുറവിലങ്ങാട് പൊലീസിന്റെ നേതൃത്വത്തിൽ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയുംഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
പരിക്കേറ്റ ബസ് യാത്രക്കാരെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലോറി ഡ്രൈവർ മയങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം.
റോഡ് നവീകരിച്ചതോടെഏറ്റുമാനൂർ-മൂവാറ്റുപുഴ റോഡിൽ വാഹനാപകടങ്ങൾപതിവായിരിക്കുകയാണെന്നും സ്പീഡ് നിയന്ത്രിക്കാൻ സംവിധാനംഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുറവിലങ്ങാട്എസ്.ഐ കെ. ആർ. ജയന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.
ഇന്നുപുലർച്ചെ ടൗണിലുണ്ടായ വാഹനാപകടം കേട്ടാണ് കുറവിലങ്ങാട് ഗ്രാമം ഉണർന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ നിറുത്തിയിട്ടിരുന്ന സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ മിനിലോറിയിടിച്ച് ലോറി ഡ്രൈവറും ക്ലീനറും മരിച്ചെന്നുള്ള വാർത്ത നാടിനെ നടുക്കി.
അപകടത്തിൽപെട്ടവരും മരിച്ചവരുംആരാണെന്നറിയാനുള്ള വെപ്രാളത്തിലായിരുന്നു നാട്ടുകാർ. രക്തത്തിൽ കുളിച്ച് കിടന്നവരെ തിരിച്ചറിയാൻ ആദ്യം കഴിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് മരിച്ച ഒരാളുടെ ഡ്രൈവിങ് ലൈസൻസ് കണ്ടെടുത്തതോടെയാണ് തൃശൂരുകാരാണെന്ന് സ്ഥിരീകരിച്ചത്.
വാഹനം ഇടിക്കുന്ന ശബ്ദവും ഇടിയുടെ ആഘാതത്തിൽ ബസിൽ നിന്നുയർന്ന നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. അപകടം നടന്ന ഉടൻ ഇവിടെയുണ്ടായിരുന്ന ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരും ബസ് കാത്തു നിന്നവരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. എന്നാൽ ഓടിയെത്തിയവർ ആദ്യമൊന്നു ഭയന്നു. രക്തത്തിൽ കുളിച്ച് ശരീരം പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
എന്നാൽ വാഹനത്തിനുള്ളിൽ നിന്ന് ഞരക്കവും മൂളലും കേട്ടതോടെ അപകടത്തിൽപെട്ടവർക്ക് ജിവനുണ്ടെന്ന് ഉറപ്പിച്ചു. ഉടൻ തന്നെ നാട്ടുകാരിൽ ചിലർ കുറവിലങ്ങാട് പൊലീസിനെയും കടുത്തുരുത്തി ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഈ സമയം ഇതുവഴി വന്ന തടിലോറിയുടെ വടം ഉപയോഗിച്ച് കുറവിലങ്ങാട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട ലോറിയുടെ മുൻഭാഗം കെട്ടിവലിച്ചും വെട്ടിപ്പൊളിച്ചുമാണ് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും പുറത്തെടുത്തത്.