- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശീന്ദ്രന് എതിരായ ഹണിട്രാപ്പിന് ചുക്കാൻ പിടിച്ച യുവതിയേയും ചാനൽ പ്രവർത്തകരേയും രക്ഷിക്കാൻ പൊലീസിലെ രണ്ട് ഉന്നതരുടെ ഇടപെടൽ; വൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കി രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ അന്വേഷണ റിപ്പോർട്ട്; ഒരു ദിവസം മുപ്പതിലേറെ തവണ യുവതി മന്ത്രിയെ വിളിച്ചിരുന്നതായും കണ്ടെത്തി; യുവതിയെ കസ്റ്റഡിയിലെടുക്കാൻ തെളിവുകൾ ശേഖരിച്ച് പൊലീസ് മുന്നോട്ട്
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മംഗളം ചാനൽ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ഇതിൽ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ്. മന്ത്രിയെയും അതുപോലെ മറ്റ് ചില ഉന്നതരേയും കുടുക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ഫോൺചോർത്തൽ ഉൾപ്പെടെ നടത്തിയെന്നും സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്. സർക്കാരിനെ മനപ്പൂർവം കരിവാരിത്തേക്കാനാണ് നീക്കമുണ്ടായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. അതേസമയം, ആരോപണ വിധേയയായ സ്ത്രീ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിനായി ചിലർ ഒത്താശചെയ്തതായും സൂചനകളുണ്ട്. ആദ്യഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇവരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇതോടെ സംഭവത്തിന്
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മംഗളം ചാനൽ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തിൽ ഇതിൽ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ്. മന്ത്രിയെയും അതുപോലെ മറ്റ് ചില ഉന്നതരേയും കുടുക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും ഫോൺചോർത്തൽ ഉൾപ്പെടെ നടത്തിയെന്നും സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്. സർക്കാരിനെ മനപ്പൂർവം കരിവാരിത്തേക്കാനാണ് നീക്കമുണ്ടായതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
അതേസമയം, ആരോപണ വിധേയയായ സ്ത്രീ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിനായി ചിലർ ഒത്താശചെയ്തതായും സൂചനകളുണ്ട്. ആദ്യഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇവരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാർഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഡിജിപി തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടേതടക്കം നാലു പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ടെലിഫോൺ വിവാദത്തിനു പിന്നിൽ ഹണി ട്രാപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ സംസ്ഥാന പൊലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു. ഇതോടെ പൊലീസിൽ നിന്ന് ചാനലിനുവേണ്ട്ി സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.
സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ആദ്യം മുതലേ ഉയർന്നെങ്കിലും സംഭവം ലഘൂകരിച്ച് പൊലീസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് പിന്നിൽ ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് അന്വേഷണം പ്രഖ്യാപിക്കാമെന്ന നിലപാടാണ് ആദ്യം മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തേക്കാൾ ജുഡീഷ്യൽ അന്വേഷണമാണ് നല്ലതെന്ന നിലപാട് ഈ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടന്നാൽ അന്വേഷണ വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർത്തത്. എന്നാൽ പൊലീസ് അന്വേഷണം നടന്നാൽ യുവതിയെ ചോദ്യം ചെയ്യേണ്ടി വരും. കൂടാതെ മാധ്യമ സ്ഥാപനത്തിലേക്കും അന്വേഷണം നീങ്ങേണ്ടി വരും. ഇതിനു തടയിടാനാണ് തന്ത്രപൂർവം ഈ ഉദ്യോഗസ്ഥർ പൊലീസ് അന്വേഷണം ഒഴിവാക്കിയതെന്നാണ് ആക്ഷേപം.
എന്നാൽ സർക്കാരിനെ കരിവാരിത്തേക്കാനും സിപിഎമ്മിലെ ചില ഉന്നതരെക്കൂടി ഹണി ട്രാപ്പിൽ കുടുക്കാനും ശ്രമം നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയുമായി നീങ്ങാനാണ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതെന്നാണ് വിവരം. വാർത്ത വന്ന ആദ്യ ദിവസങ്ങളിൽ ആരും പരാതിയുമായി വരാത്തതും ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങൾ നീങ്ങാൻ ഇടയായി. എന്നാൽ ഇന്നലെ പരാതികൾ വന്നതോടെയാണ് സംഭവം ഒതുക്കാൻ പൊലീസിലെ രണ്ട് ഉന്നതർ ഇടപെട്ട് നീക്കം നടത്തിയ വിവരവും പുറത്തുവരുന്നത്.
ശശീന്ദ്രനൊപ്പം ഒരു യുവതി നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ചതിന് മംഗളം സിഇഒയക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തിലേക്ക് പോകാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയായതോടെ ചാനലിനെ രക്ഷിക്കുന്ന മട്ടിൽ നിലകൊണ്ട ഉന്നതരും കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് പിൻവലിഞ്ഞു. രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശപ്രകാരം സമാന്തരമായി അന്വേഷണം നടന്നിരുന്നു. ഇതാണ് കള്ളക്കളി പൊളിയാൻ ഇടയാക്കിയത്.
അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ സംഭവം ഹണി ട്രാപ്പ് തന്നെ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയെ യുവതി അങ്ങോട്ട് നിരന്തരം വിളിക്കാറുണ്ടായിരുന്നുവെന്നും ഒരു ദിവസം മുപ്പതിലേറെ തവണ വിളിച്ചിട്ടുണ്ടെന്നും ഫോൺ രേഖകകളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഇതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടിലേക്ക് സർക്കാർ എത്തി നിൽക്കുകയാണ്. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുന്നവരെ തെളിവ് ശേഖരണം നടത്താതിരുന്നാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും വെട്ടിലായിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇക്കാര്യം വലിയ ചർച്ചയും ആയിട്ടുണ്ട്.