- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമിക്രോൺ ഭീതിക്കിടെ ബെംഗളൂരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ്; സാമ്പിൾ വിശദ പരിശോധനയ്ക്ക്
ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതി നിലനിൽക്കെ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ഇരുവരെയും ക്വാറന്റീൻ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സ്രവപരിശോധനാഫലം വരാൻ 48 മണിക്കൂർ എടുത്തേക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന.
നവംബർ ഒന്നിനും 26-നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയത്. ഇതിൽ രണ്ടുപേരാണ് പതിവ് കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല.- ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.