- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ചെർക്കപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ; അപകടവിവരം പുറത്തറിഞ്ഞത് കൂടെ കുളിക്കാനിറങ്ങിയ കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചപ്പോൾ
പെരിയ: കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. പെരിയ ചെർക്കാപ്പാറ തരംഗം ക്ലബിനു സമീപത്തെ മഞ്ഞംകാട് ഹൗസിൽ ദിനേശന്റെ മകൻ ദിൽജിത്ത്(12), പ്രവാസി രവീന്ദ്രനാഥിന്റെ മകൻ നന്ദഗോപൻ(അമ്പാടി15) എന്നിവരാണ് ചെർക്കാപ്പാറയിലെ പള്ളിക്കര പഞ്ചായത്തിന്റെ കുളത്തിൽ മുങ്ങി മരിച്ചത്.
കൂട്ടുകാരായ മറ്റു നാലുപേർക്കൊപ്പം ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് കുളിക്കാനെത്തിയതായിരുന്നു. അഞ്ചരയോടെ രണ്ടു പേർ മുങ്ങുന്നതു കണ്ടഴ മറ്റു നാലുപേർ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സമീപവാസികളെത്തി ദിൽജിത്തിനെ ആദ്യം കരയ്‌ക്കെത്തിച്ചു. ബേക്കൽ പൊലീസിന്റെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാടുനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു നന്ദഗോപന്റെ മൃതദേഹം കണ്ടെടുത്തത്. പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഈ വർഷം എട്ടാം ക്ലാസിലേക്ക് പ്രവേശനം കാത്തിരിക്കുകയാണ് ദിൽജിത്ത്. അമ്മ: രേഷ്മ. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്‌കൂൾ 9ാം ക്ലാസ് വിദ്യാർത്ഥിയാണ് നന്ദഗോപൻ. അമ്മ:ഷീബ, സഹോദരി: നന്ദന. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.