- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കെട്ടിൽ വീണ് പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു; മരിച്ചത് കളമശ്ശേരി സ്വദേശികലായ വിനായകൻ, ശ്രാവൺ എന്നിവർ; ഒരാളെ രക്ഷിച്ചു; കാണാതായ ഒരു വിദ്യാർത്ഥിക്കായി തിരിച്ചിൽ തുടരുന്നു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പാറമടയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കളമശ്ശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ നാലംഗസംഘം കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്ത് എന്ന വിദ്യാർത്ഥിയെ കാണാതായി. അഭിജിത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി അക്ഷയിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വെങ്ങോല പെട്ടമലയിൽ അടഞ്ഞുകിടന്ന പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടം. ഇവിടെ കുളിക്കാനെത്തിയതായിരുന്നു നാലംഗംസംഘം. ഫയർഫോഴ്സ് തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയാണ് ഇവർ കുളിക്കാനെത്തിയത്. പരിക്കേറ്റ അക്ഷയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന പാറമടയാണ് ഇത്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയെ തുടർന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരുന്നത്. അപകടമറിയാതെ വിദ്യാർത്ഥികൾ ഇവിട
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പാറമടയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കളമശ്ശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ നാലംഗസംഘം കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്ത് എന്ന വിദ്യാർത്ഥിയെ കാണാതായി.
അഭിജിത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി അക്ഷയിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വെങ്ങോല പെട്ടമലയിൽ അടഞ്ഞുകിടന്ന പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടം.
ഇവിടെ കുളിക്കാനെത്തിയതായിരുന്നു നാലംഗംസംഘം. ഫയർഫോഴ്സ് തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെയാണ് ഇവർ കുളിക്കാനെത്തിയത്. പരിക്കേറ്റ അക്ഷയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന പാറമടയാണ് ഇത്.
കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയെ തുടർന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരുന്നത്. അപകടമറിയാതെ വിദ്യാർത്ഥികൾ ഇവിടെ കുളിക്കാനിറങ്ങിയതാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത്.