- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ വച്ച് ആദ്യം കണ്ടപ്പോഴേ ഒരടുപ്പം തോന്നി; പരിചയം ഉറ്റ സൗഹൃദമായപ്പോൾ ഒന്നിച്ചൊരു മോഷണത്തിന് മോഹം; പേരാവൂരിന് അടുത്ത് ക്ഷേത്രത്തിലെ മോഷ്ടാക്കളെ പിടികൂടിയപ്പോൾ പുറത്തുവന്നത് സൗഹൃദത്തിന്റെ കഥ
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ അടുത്ത് വെള്ളർവള്ളി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിൽ പ്രതികൾ അറസ്റ്റിൽ ആയപ്പോൾ വ്യക്തമായത് രണ്ടു കള്ളന്മാർ തമ്മിലുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ്.
ജയിലിൽ നിന്ന് പരിചയപ്പെട്ട മാഹി സ്വദേശിയായ രാഗേഷും പല കേസുകളിലും പല തവണ കുറ്റവാളി ആയിരുന്ന തുരപ്പൻ സന്തോഷ് ആണ് വെള്ളർവള്ളി ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ജയിലിൽവെച്ച് ആദ്യം കാണുകയും പരിചയപ്പെടുകയും ചെയ്തു. എന്നാൽ മെല്ലെ ആ പരിചയം ഉറ്റ സൗഹൃദത്തിലേക്ക് വഴി വച്ചു. ആ സൗഹൃദത്തിൽ നിന്ന് ഉടലെടുത്ത ചിന്തയാണ് ഒന്നിച്ചൊരു മോഷണം എന്നത്. അവർ മോഷണത്തിനായി തിരഞ്ഞെടുത്തത് ആവട്ടെ പേരാവൂറിനടുത്തുള്ള അടുത്തുള്ള വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രവും.
കഴിഞ്ഞ ദിവസമാണ് കൂട്ടുപുഴ പാലത്തിനടുത്ത് നിന്ന് പൊലീസ് പുലിക്കുരുമ്പ സ്വദേശി തുരപ്പൻ സന്തോഷ് എന്നറിയപ്പെടുന്ന 40 വയസ്സുകാരനായ സന്തോഷിനെയും മാഹി സ്വദേശിയും 34 വയസ്സുകാരനുമായ ആയ പട്ടാണി പറമ്പത്ത് പി രാഗേഷിനെയും അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനു ശേഷം ഇരു പ്രതികളെയും റിമാൻഡ് ചെയ്തു.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ കയ്യിലെ ബാഗിൽ നിന്ന് ഒരു സ്വർണാഭരണവും സ്വർണം പൂശിയ നരസിംഹമൂർത്തിയുടെ രൂപവും ഏതാനും വെള്ളി ആഭരണങ്ങളും കസ്റ്റഡിയിലെടുത്തു. ഇവർ മോഷ്ടിച്ച മറ്റൊരു സ്വർണാഭരണം ചേരാവുന്ന അടുത്തുള്ള ഇരിട്ടിയിലെ ജൂവലറിയിൽ വിൽപന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. മോഷണം നടത്താനായി ഉപയോഗിച്ച് പികാസ് ക്ഷേത്രത്തിനടുത്തുള്ള വയലിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ മേൽക്കൂര തകർത്തു ഉണ്ടായിരുന്നു വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങൾ ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ക്ഷേത്രത്തിനകത്തും പുറത്തുമായി വെച്ചിരുന്ന ഭണ്ഡാരങ്ങളും ഇരുവരും തകർത്തു പണവും മോഷ്ടിച്ചിരുന്നു.
പേരാവൂർ പൊലീസും കണ്ണൂരിൽ നിന്ന് എത്തിച്ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ചേർന്നു നടത്തിയ പരിശോധനയിൽ പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഇതിനുമുമ്പ് തുരപ്പൻ സന്തോഷിനെ പേരിൽ ഉണ്ടായിരുന്ന നിരവധി മോഷണ കേസുകളും ആ മോഷണക്കേസിൽ അയാൾ അവലംബിച്ചിരുന്ന രീതിയും സന്തോഷിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.