- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് വാക്സിൻ; കോവാക്‌സിനും കോർബെവാക്സിനും അംഗീകാരം
ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിൽ താഴെയുള്ളവർക്കു കൂടി കോവിഡ് പ്രതിരോധ കുത്തിവയ്പിന് വഴിയൊരുങ്ങി. ആറ് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ളവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും അഞ്ച് മുതൽ 12 വയസ്സു വരെയുള്ളവർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് എന്നിവയും 12 വയസ്സിനു മുകളിലുള്ളവർക്ക് സൈഡസ് കാഡിലയുടെ സൈകോവ്ഡി വാക്‌സീനും നൽകാമെന്നു ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വ്യക്തമാക്കി.
ദേശീയ വിദഗ്‌ധോപദേശ സമിതിയുടെ ശുപാർശ കൂടി ലഭിച്ചാൽ കുത്തിവയ്പു തുടങ്ങാം. നിലവിൽ 1218 വയസ്സുകാർക്കു കോവാക്‌സിനും 1214 വയസ്സുകാർക്കു കോർബെവാക്‌സും നൽകുന്നുണ്ട്. അതിനിടെ, സൈകോവ്ഡി 3 ഡോസ് നൽകണമെന്ന നിബന്ധനയിൽ ഡിസിജിഐ മാറ്റം വരുത്തി. 2 എം.ജി. വീതമുള്ള 3 ഡോസിനുപകരം 3 എം.ജി. വീതമുള്ള 2 ഡോസ് 28 ദിവസത്തെ ഇടവേളയിൽ നൽകിയാൽ മതി.
അതേ സമയം ചില സംസ്ഥാനങ്ങളിൽ വീണ്ടും കോവിഡ് വ്യാപനത്തിന്റെ സൂചന ശക്തമായിരിക്കെ, സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു 12നു മുഖ്യമന്ത്രിമാരുമായി വിഡിയോ ചർച്ച നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രതിരോധനടപടികൾ വിശദീകരിക്കും.
ഇന്നലെ 2483 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളവും (47) അസമും (1347) കൂടുതൽ കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതോടെ പുതുതായി 1399 മരണം കൂടി കണക്കിൽ ഉൾപ്പെട്ടു.




