- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാവിളയാട്ടം ഇല്ലാതാക്കാൻ യോഗി ആദിത്യനാഥ് ഉറച്ചുതന്നെ; 24 മണിക്കൂറിനിടെ യുപിയിൽ ഉണ്ടായത് ആറ് എൻകൗണ്ടർ ഓപ്പറേഷനുകൾ; പൊലീസിന് നേരെ എകെ 47 ഉൾപ്പെടെ ഉപയോഗിച്ച് വെടിവയ്പ്; രണ്ട് കൊടുംകുറ്റവാളികളെ വെടിവച്ചുകൊന്ന് പൊലീസ്
ലക്‌നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താൻ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയിൽ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകൾ. ഇതിൽ രണ്ട് കൊടുംകുറ്റവാളികൾ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. ഡൽഹിയുടെ അടുത്ത പ്രദേശമായ നോയ്ഡയിലും സഹാരൺപുരിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടത്. വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ അഞ്ചുപേർക്ക് ഈ ഏറ്റുമുട്ടലുകളിൽ പരിക്കേറ്റിട്ടുണ്ട്. യുപിയിൽ കൊടുംകുറ്റവാളികൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗുണ്ടാ ഓപ്പറേഷൻ പലയിടത്തായി നടന്നത്. നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേരാണ് ഇപ്പോൾ കൊല്ലപ്പെട്ടവർ. തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട, ഒട്ടേറെ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയായ ശ്രാവൺ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ നോയിഡയിലും ഡൽഹിയിലും നിരവധി കേസുകളുണ്ട്. രണ്ടു പൊലീസ്
ലക്‌നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താൻ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയിൽ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകൾ. ഇതിൽ രണ്ട് കൊടുംകുറ്റവാളികൾ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. ഡൽഹിയുടെ അടുത്ത പ്രദേശമായ നോയ്ഡയിലും സഹാരൺപുരിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടത്. വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ അഞ്ചുപേർക്ക് ഈ ഏറ്റുമുട്ടലുകളിൽ പരിക്കേറ്റിട്ടുണ്ട്.
യുപിയിൽ കൊടുംകുറ്റവാളികൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗുണ്ടാ ഓപ്പറേഷൻ പലയിടത്തായി നടന്നത്.
നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേരാണ് ഇപ്പോൾ കൊല്ലപ്പെട്ടവർ. തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട, ഒട്ടേറെ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയായ ശ്രാവൺ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ നോയിഡയിലും ഡൽഹിയിലും നിരവധി കേസുകളുണ്ട്.
രണ്ടു പൊലീസ് സ്റ്റേഷനിൽ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിവയ്പിൽ ഇൻസ്‌പെക്ടർക്കും രണ്ടു പൊലീസ് കോൺസ്റ്റബിൾമാർക്കും പരുക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇയാളുടെ ഒളിവിടം കണ്ടെത്തി പൊലീസ് വളഞ്ഞത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിയുതിർത്തു.
പ്രത്യാക്രമണത്തിൽ വെടിയേറ്റു വീണ ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇയാളിൽ നിന്ന് ഒരു എകെ 47 തോക്കും ഒരു നാടൻ തോക്കും പിടിച്ചെടുത്തു. ഇയാൾ നോയിഡയിലെ ഒരു സ്ഥലത്ത് എത്തുന്നുവെന്ന രഹസ്യ വ്ിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഓപ്പറേഷൻ. പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ശ്രാവൺ എന്ന് പൊലീസ് പറഞ്ഞു.
തലയ്ക്കു കാൽ ലക്ഷം രൂപ വിലയിട്ട കുറ്റവാളി കഴിഞ്ഞ ദിവസം രാത്രി സഹാറൻപുർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അഹ്‌സാൻ എന്നയാളാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപയും ഒരു പിസ്റ്റളും ബൈക്കും സംഭവസ്ഥലത്തു നിന്നു പിടിച്ചെടുത്തു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിനിടെ പരുക്കേറ്റു.
ഇന്നലെ പുലർച്ചെയാണ് ഈ സംഭവം. ബൈക്കിൽ എത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഒരാൾ രക്ഷപ്പെട്ടുവെന്ന സന്ദേശം ലഭിച്ചാണ് ഇയാളെ പിന്തുടർന്നത്. പണം കൈക്കലാക്കാനുള്ള ശ്രമത്തിനിടെ നവാബിനെ ഇയാൾ വെടിവച്ചതായും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ചിൽക്കാന റോഡിലെ ചെക്ക് പോയിന്റിലേക്ക് അമിത വേഗതയിൽ ബൈക്കിൽ രണ്ടുപേർ എത്തി. തടഞ്ഞപ്പോൾ വെടിയുതിർത്തു. ഇതോടെയാണ് പൊലീസ് തിരിച്ചും വെടിവച്ചതും അഹ്‌സാൻ കൊല്ലപ്പെടുന്നതും.
ദാദ്രിയിൽ ഉണ്ടായ മറ്റൊരു വെടിവയ്പിൽ ജിതേന്ദർ എന്ന ഒരു കുറ്റവാളിക്ക് പരിക്കേറ്റു. ഇയാളുടെ പക്കൽ നിന്ന് 25,000 രൂപ കണ്ടെടുത്തു. ഇവിടെയും പൊലീസിന് നേരെ വെടിവയ്പുണ്ടായി.