- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കത്ത് ആറ്റിൽ ചാടിവർക്കായി തിരച്ചിൽ; ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണെന്ന് സംശയം; രാത്രി നിർത്തിവച്ച തിരച്ചിൽ തുടരുന്നു; സമീപത്ത് നിന്ന് തൂവാലയും ചെരിപ്പും കണ്ടെടുത്തു
കോട്ടയം: വൈക്കത്ത് മൂവാറ്റുപുഴ ആറിലേക്ക് ചാടിയവർക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം താൽക്കാലികമായി നിർത്തിവെച്ച തിരച്ചിലാണ് ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയത്.
പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികൾ ആറ്റിൽ ചാടിയെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തിരച്ചിൽ നിർത്തിവെച്ചു. ഞായറാഴ്ച രാവിലെ മുങ്ങൽ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചത്.
കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റിൽ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
മറുനാടന് ഡെസ്ക്