- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ തൊഴിൽ വിസ റദ്ദാക്കുന്നവരുടെ വിസാ നിരോധനം; പഴയ സ്‌പോൺസറുടെ പ്രതിനിധി ഹാജരായാൽ തൊഴിൽ മാറാം; പുതിയ പരിഷ്‌കരണം പ്രാബല്യത്തിൽ; ആശങ്കയകറ്റി റോയൽ ഒമാൻ പൊലീസ്
ഇന്നലെയാണ് ഒമാനിൽ തൊഴിൽ വിസ റദ്ദാക്കുന്നവർക്ക് നിരോധന നിയമം കർശനമാക്കുന്ന വാർത്ത പുറത്ത് വന്നത്. എൻഒസി ഉണ്ടായാലും പുലിയ ജോലിക്ക് രണ്ട് വർഷം കഴിയാതെ പ്രവേശിക്കാൻ കഴിയില്ലെന്നായിരുന്നു പുറത്ത് വന്ന വാർത്ത. എന്നാൽ ഈ വാർത്ത പൂർണമായും ശരിയല്ലെന്ന് ആർ ഒ പി വ്യക്തമാക്കി. നിയമത്തിൽ പരിഷ്‌കരണം വരുത്തിയിട്ടുണ്ടെന്നും ജോലി മാറുന്ന സമയം
ഇന്നലെയാണ് ഒമാനിൽ തൊഴിൽ വിസ റദ്ദാക്കുന്നവർക്ക് നിരോധന നിയമം കർശനമാക്കുന്ന വാർത്ത പുറത്ത് വന്നത്. എൻഒസി ഉണ്ടായാലും പുലിയ ജോലിക്ക് രണ്ട് വർഷം കഴിയാതെ പ്രവേശിക്കാൻ കഴിയില്ലെന്നായിരുന്നു പുറത്ത് വന്ന വാർത്ത. എന്നാൽ ഈ വാർത്ത പൂർണമായും ശരിയല്ലെന്ന് ആർ ഒ
പി വ്യക്തമാക്കി. നിയമത്തിൽ പരിഷ്‌കരണം വരുത്തിയിട്ടുണ്ടെന്നും ജോലി മാറുന്ന സമയം ഇമിഗ്രേഷൻ ഓഫീസിൽ പഴയ സ്‌പോൺസറോ കമ്പനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിർദ്ദേശമാണ് പുതുതായി നടപ്പിലാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ വിഭാഗം ഉദ്യോഗസ്ഥൻ മേജർ റാശിദ് ബിൻ സുലൈമാൻ അൽ അബ്രി അറിയിച്ചു.
വ്യാജ എൻ ഒ സി തടയാനും എൻ ഒ സി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനുമാണ് പുതിയ നടപടി. ഈ മാസം ഒന്ന് മുതൽ പരിഷ്‌കരണം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും റാശിദ് ബിൻ സുലൈമാൻ അൽ അബ്രി വ്യക്തമാക്കി.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തുന്നതെന്നും തൊഴിൽമേഖലയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാനുള്ള ഇത്തരം നടപടികളുടെ ഉദ്ദേശ്യശുദ്ധി കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽവിപണിയുടെ ആവശ്യമനുസരിച്ച് എമിഗ്രേഷൻ വിഭാഗത്തിന് ഉചിതമെന്ന് തോന്നുന്ന ചില തൊഴിലുകൾക്ക് ഇളവുകൾ നൽകിയിട്ടുണ്ടെന്നും മേജർ റാശിദ് ബിൻ സുലൈമാൻ അൽ അബ്രി വ്യക്തമാക്കി.
അതേസമയം, അതേ സ്‌പോൺസറുടെ കീഴിൽ ജോലി മാറുന്നവർക്ക് നിരോധനം ബാധകമല്ല. വിസ റദ്ദാക്കി പോകുന്നവർക്ക് രണ്ടു വർഷത്തെ വിസാവിലക്ക് ഏർപ്പെടുത്തുന്ന നിയമം ഖത്തറും ആറുമാസത്തെ വിലക്ക് യു.എ.ഇയും എടുത്തുകളഞ്ഞിരുന്നു.
ഒമാനിൽ നേരത്തെ ആർക്കും എപ്പോഴും തൊഴിൽ മാറാമായിരുന്നു. ഇത് തൊഴിലന്വേഷകർക്ക് അനുഗ്രഹവുമായിരുന്നു. എന്നാൽ, 2014 ജൂലൈയിലാണ് രണ്ടുവർഷത്തെ വിസാനിരോധനം കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. ഇത് പിൻവലിക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. സ്വദേശികളുടെ സമ്പൂർണ ഉടമസ്ഥതയിലുള്ള എസ്.എം.ഇ വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്കുമാത്രമാണ് ഇക്കാര്യത്തിൽ ഇളവനുവദിച്ചത്. പിന്നീട് മുൻ സ്‌പോൺസറുടെ എൻഒസിയുണ്ടെങ്കിൽ വിസാനിരോധനം ഇല്‌ളെന്ന നിയമം വന്നു. ഇതും
എടുത്തുകളയുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം വന്നതോടെ പ്രവാസിസമൂഹം ആശങ്കയിലായിരുന്നു. എന്തായാലും ആർ.ഒ.പിയുടെ പുതിയ വിശദീകരണം പ്രവാസികൾക്ക് ആശ്വാസമാവുകയാണ്.