എരുമേലി: ബക്കറ്റിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കവേ രണ്ടു വയസുകാരൻ മുങ്ങി മരിച്ചു. വെള്ളിയാഴ്‌ച്ച ഉച്ചക്ക് രണ്ട് മണിയോടു കൂടിയാണ് സംഭവം.എലിവാലിക്കര ഈസ്റ്റ് പള്ളിത്താഴത്ത് വീട്ടിൽ ഷാൽ കുമാറിന്റെയും അശ്വതിയുടെയും രണ്ടു വയസുകാരനായ മകൻ അക്ഷയ് ഷാൽ ആണ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചത്.

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ വലിയച്ഛനും അമ്മയും നടത്തിയ തിരച്ചിലിലാണ് ബക്കറ്റിലിലെ വെള്ളത്തിൽ മു ങ്ങി കിടക്കുന്ന അക്ഷയിനെ കണ്ടത്.ഉടൻ തന്നെ മുക്കുട്ടുതറ അസ്സീസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരി: അക്ഷയ ഷാൽ.മൃതദേഹം അസീസി ഹോസ്പിറ്റലിലെ മോർച്ചറിയിൽ.