എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ രണ്ട് വയസ്സുകാരി വെന്റിലേറ്ററിൽ.തലയക്കും മുഖത്തും ഗുരുതരമായി പിരിക്കേറ്റ കുട്ടി കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.

പുലർച്ചെയോടെയായിരുന്നു പരിക്കേറ്റ കുട്ടിയുമായി അമ്മ ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മർദ്ദനത്തിൽ തലയോട്ടിക്ക് ക്ഷതമുണ്ട്. മുഖത്തും സാരമായ പരിക്കുകൾ ഉണ്ട്.കളിക്കുന്നതിനിടെ കുട്ടി മുകളിൽ നിന്നും താഴെ വീഴുകയായിരുന്നുവെന്നായിരുന്നു ആദ്യം അമ്മയും അമ്മൂമ്മയും പൊലീസിന് നൽകിയ മൊഴി. എന്നാൽ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛൻ മർദ്ദിച്ചതാണെന്ന് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.അതേസമയം കുട്ടി ഹൈപ്പർ ആക്ടിവ് ആണെന്നും സ്വയം പരിക്കേൽപ്പിച്ചതാണെന്നുമാണ് അമ്മയുടെ മൊഴി കുട്ടി സ്വയം ചെയ്തതാണെന്ന മൊഴി വിശ്വസനീയമല്ലെന്നും ഇക്കാര്യത്തിൽ ഡോക്ടറുടെ വിദഗ്ധ അഭിപ്രായം തേടുമെന്നും പൊലീസ് പറഞ്ഞു.

ഇതിന് മുൻപും രണ്ടാനച്ഛൻ കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം രണ്ടാനച്ഛനെതിരെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യും.ആശുപത്രി അധികൃതർ തന്നെയാണ് ബന്ധുക്കൾ നൽകിയ വിലാസമുൾപ്പെടെ കാണിച്ച് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛൻ മർദ്ദിച്ചുവെന്ന് മനസ്സിലായത്. കേസിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.