- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കളായ മൂന്നു യുവാക്കൾ ആറ്റിൽ ചൂണ്ടയിടാൻ പോയത് ഒരു സ്‌കൂട്ടറിൽ; തിരികെ വരും വഴി നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടു പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ
പന്തളം: ഒരു സ്‌കൂട്ടറിൽ ആറ്റിൽ ചൂണ്ടായിടാൻ പോയ യുവാക്കൾ മടങ്ങി വരും വഴി അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. മൂന്നാമൻ ഗുരുതരാവസ്ഥയിൽ. കുരമ്പാല വടക്ക് മഞ്ചാടിയ്യത്ത് ഹരി - ശോഭന ദമ്പതികളുടെ മകൻ അനു (വാവ-21), രാജൻ-പ്രസന്ന ദമ്പതികളുടെ മകൻ രാഹുൽ (19) എന്നിവർ ആണ് മരിച്ചത്. സുരേഷിന്റെ മകൻ സഞ്ജിത്തി (21) നെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.45 മണിയോടെ പന്തളം - പത്തനംതിട്ട റോഡിൽ കടയ്ക്കാട് ജങ്ഷന് സമീപമായിരുന്നു അപകടം. അച്ചൻകോവിലാറ്റിൽ മണ്ണാകടവിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയി മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. മൂവരേയും ഉടനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനു മരിച്ചു. മറ്റ് രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ന് രാഹുലും മരണത്തിന് കീഴടങ്ങി. അനു ഹൈദരാബാദിൽ സ്വകാര്യ കമ്പനി ജോലിക്കാരനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിൽ എത്തിയത്.ഇന്ന് തിരികെ പോകാനിരുന്നതാണ്. സഹോദരൻ
പന്തളം: ഒരു സ്‌കൂട്ടറിൽ ആറ്റിൽ ചൂണ്ടായിടാൻ പോയ യുവാക്കൾ മടങ്ങി വരും വഴി അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. മൂന്നാമൻ ഗുരുതരാവസ്ഥയിൽ. കുരമ്പാല വടക്ക് മഞ്ചാടിയ്യത്ത് ഹരി - ശോഭന ദമ്പതികളുടെ മകൻ അനു (വാവ-21), രാജൻ-പ്രസന്ന ദമ്പതികളുടെ മകൻ രാഹുൽ (19) എന്നിവർ ആണ് മരിച്ചത്. സുരേഷിന്റെ മകൻ സഞ്ജിത്തി (21) നെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.45 മണിയോടെ പന്തളം - പത്തനംതിട്ട റോഡിൽ കടയ്ക്കാട് ജങ്ഷന് സമീപമായിരുന്നു അപകടം.
അച്ചൻകോവിലാറ്റിൽ മണ്ണാകടവിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയി മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. മൂവരേയും ഉടനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനു മരിച്ചു. മറ്റ് രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ന് രാഹുലും മരണത്തിന് കീഴടങ്ങി. അനു ഹൈദരാബാദിൽ സ്വകാര്യ കമ്പനി ജോലിക്കാരനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിൽ എത്തിയത്.ഇന്ന് തിരികെ പോകാനിരുന്നതാണ്. സഹോദരൻ: മനു. രാഹുലിന്റെ സഹോദരങ്ങൾ: രാജീവ്, കാവ്യ, ആര്യ.